കറാച്ചി: ശാരീരികക്ഷമത ഇല്ലാത്ത പാക് താരങ്ങളെ സൈനിക ക്യാമ്പിൽ പരിശീലനത്തിനയച്ച പിസിബി വീണ്ടും എയറിൽ. കിരീടം നേടാൻ തോക്കെടുത്ത് പരിശീലിക്കുന്നത് എന്തിനെന്നാണ് ആരാധകരുടെ ചോദ്യം. കല്ലുകൾ ചുമന്ന് മലകയറിയും ഓടാൻ വയ്യാത്ത താരങ്ങളുടെ ചുമലിൽ മറ്റൊരാളെ കയറ്റിയുമാണ് പരിശീലനം. ഇതിന്റെ വീഡിയോകൾ പുറത്തുവന്നതോടെ വലിയ രീതിയിൽ പാകിസ്താൻ താരങ്ങളുടെ കഷ്ടപാട് പരിഹസിക്കപ്പെടുകയാണ്.
ന്യുസിലൻഡിനെതിരായ അഞ്ചു മത്സരങ്ങളുടെ ടി20 പരമ്പരയും ടി20 ലോകകപ്പും ലക്ഷ്യമിട്ടാണ് ഫിറ്റ്നസ് ഒട്ടുമില്ലാത്ത താരങ്ങളെ പിസിബിയുടെ പുതിയ ചെയർമാൻ മൊഹ്സിന്‍ നഖ്‌വി പരിശീലനത്തിന് അയച്ചത്. കഠിന പരിശീലനത്തിൽ താരങ്ങൾ തളർന്നു വീഴുന്നതും കാണാം. ഫഖർ സമാനാണ് സ്നൈപ്പർ തോക്കെടുത്ത് ഉന്നം പിടിക്കുന്നത്. പേസർ നസീം ഷാ, ഷദാബ് ഖാൻ എന്നിവർ ഒട്ടും പരിശീലനം ആസ്വദിക്കുന്നില്ല. ശരീര ഭാരത്തിന്റെ പേരിൽ പരിഹസിക്കപ്പെടുന്ന അസം ഖാൻ സഹതാരത്തെയും തോളിലേറ്റി ഓടിയ ശേഷം തളർന്നു വീഴുന്നതും കാണാം. സ
കാകുളിലെ ആര്‍മി സ്കൂള്‍ ഓഫ് ഫിസിക്കല്‍ ട്രെയിനിംഗ് ക്യാമ്പിലാണ് പരിശീലനം. ക്യാപ്റ്റൻ ബാബർ അടക്കമുള്ളവർ പരിശീലന കളരിയിൽ പയറ്റുന്നുണ്ട്. ലോകകപ്പിന് ഒരുങ്ങുകയാണോ അതോ അമേരിക്കയെ ആക്രമിക്കാൻ ഒരുങ്ങുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഏപ്രില്‍ 18 മുതലാണ് പാകിസ്താന്റെ ടി20 പരമ്പര ആരംഭിക്കുന്നത്.
Azam Khan is getting fitter, look at the work he’s putting in. Padosiyo, get ready for T20 World Cup 🇮🇳🇵🇰🔥🔥pic.twitter.com/5ahMzyJjg3
— Farid Khan (@_FaridKhan) April 5, 2024
“>
Cricket training ❌
Asli maqsad ✅
Pakistan isn’t even hiding it anymore. pic.twitter.com/R8BqOD9bgC
— Johns (@JohnyBravo183) April 6, 2024
“>















