വൈഎസ്ആർ കോൺഗ്രസിൽ നിന്ന് ആന്ധ്രാപ്രദേശിനെ മോചിപ്പിക്കണം; 2047-ഓടെ ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പർ രാജ്യമാകും;എൻ ചന്ദ്രബാബു നായിഡു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈഎസ്ആർ കോൺഗ്രസിൽ നിന്ന് ആന്ധ്രാപ്രദേശിനെ മോചിപ്പിക്കണം; 2047-ഓടെ ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പർ രാജ്യമാകും;എൻ ചന്ദ്രബാബു നായിഡു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 07:56 am IST
FacebookTwitterWhatsAppTelegram

അമരാവതി: ജനസേനയും ബിജെപിയും ടിഡിപിയും ചേർന്ന് വൈഎസ്ആർസിപിയിൽ നിന്ന് ആന്ധ്രാപ്രദേശിനെ മോചിപ്പിക്കണമെന്നും ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിക്കില്ലെന്ന് ഉറപ്പാക്കാണമെന്നും ടിഡിപി നേതാവ് എൻ ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൾനാട് ജില്ലയിലെ പെഡഗുപ്പാടിയിൽ നടന്ന ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്ധ്രാപ്രദേശിന്റെ ഭാവിക്കായി എൻഡിഎ പങ്കാളികൾ ഒരുമിച്ച് ചേർന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിന്മയിൽ നിന്ന് മോചനം നേടാനായി എല്ലാവരും കൈകോർക്കണമെന്ന് ജനസേനാ മേധാവി പവൻ കല്യാൺ ഇതിനോടകം ആഹ്വാനം ചെയ്തിരുന്നു. നിങ്ങളുടെ എല്ലാവരുടെയും ഭാവിയ്‌ക്ക് പ്രാധാന്യം നൽകിയാണ് ടിഡിപിയും ജനസേനയും ബിജെപിയും കൈകോർത്തതെന്നും നായിഡു പറഞ്ഞു.

‘മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണത്തിന് കീഴിൽ സംസ്ഥാനം ഒരു പേടിസ്വപ്നമായാണ് നിലനിൽക്കുന്നത്. എൻഡിഎയും ടിഡിപിയും ഒരിക്കലും മുസ്ലീം സമുദായത്തോട് ഒരു അനീതിയും കാട്ടിയിട്ടില്ല’. നായിഡു പറഞ്ഞു.

‘ജഗൻ മോഹൻ റെഡ്ഡി അധികാരമോഹിയാണ്. ആന്ധ്രാപ്രദേശിനെ ഇതിനോടകം എല്ലാത്തരത്തിലും കൊള്ളയടിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് മണൽ ഖനനം ലാഭകരമായ ബിസിനസ്സാക്കി മാറ്റി. അമരാവതിയുടെ നിർമ്മാണം പൂർത്തിയാക്കിയിരുന്നെങ്കിൽ സംസ്ഥാനത്തിന് പ്രതിവർഷം ഒരു ലക്ഷം കോടി രൂപ വരുമാനം ലഭിക്കുമായിരുന്നു. എന്നാൽ റെഡ്ഡി സംസ്ഥാനത്തെ പൂർണമായും നശിപ്പിച്ചു.’ അദ്ദേഹം കൂട്ടിച്ചേർത്തു.

2047-ഓടെ ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പർ രാജ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിന്റെ നല്ലഭാവിക്കായി 20 വർഷത്തേക്കുള്ള പദ്ധതികളാണ് താൻ ആസൂത്രണം ചെയ്തിരിക്കുന്നത്. 2000ൽ ആവിഷ്‌കരിച്ച വിഷൻ 2020 പദ്ധതിയെ അദ്ദേഹം അനുസ്മരിച്ചു.

ആന്ധ്രാപ്രദേശിലെ 175 അംഗ നിയമസഭയിലേക്കും 25 ലോക്‌സഭാ സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് മെയ് 13 ന് നടക്കും, വോട്ടെണ്ണൽ ജൂൺ 4 ന് നടക്കും.

 

Tags: andrapradesh
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies