ഒന്നാം ക്ലാസ് പ്രവേശനത്തിന് അഞ്ച് വയസ്; പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയാകണമെങ്കിൽ ദേശീയ വിദ്യാഭ്യാസ നയം പാലിച്ചേ മതിയാകൂ; വീണ്ടും മുട്ടുമടക്കാൻ കേരളം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒന്നാം ക്ലാസ് പ്രവേശനത്തിന് അഞ്ച് വയസ്; പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയാകണമെങ്കിൽ ദേശീയ വിദ്യാഭ്യാസ നയം പാലിച്ചേ മതിയാകൂ; വീണ്ടും മുട്ടുമടക്കാൻ കേരളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 09:08 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി യാഥാർത്ഥ്യമാക്കണമെങ്കിൽ കേരളം വീണ്ടും കേന്ദ്രത്തെ അനുസരിക്കേണ്ടി വരും. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ‌ ഒന്നാം ക്ലാസ് പ്രവേശനത്തിന് അഞ്ച് വയസ് എന്ന നിബന്ധന അടുത്ത വർഷത്തോടെ നടപ്പാക്കണം. തിരഞ്ഞെടുത്ത സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയാകാൻ 2020-ലെ ദേശീയ വിദ്യാഭ്യാസ നയം അം​ഗീകരിക്കണമെന്ന നിബന്ധന പാലിക്കണം.

കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന കോടികളിൽ കണ്ണ് മഞ്ഞളിച്ചാണ് കേരളം പി എം ശ്രീ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ തുറന്ന് പറഞ്ഞ സാഹചര്യത്തിൽ ഇടത് സർക്കാർ മുട്ടുമടക്കേണ്ട തന്നെ വരും. ദേശീയ വിദ്യാഭ്യാസ നയത്തെ എതിർത്ത സംസ്ഥാനങ്ങളിൽ മുൻപന്തിയിലായിരുന്നു കേരളവും. കേന്ദ്രഫണ്ട് ലക്ഷ്യം വച്ച് ധാരണപത്രത്തിൽ ഒപ്പ് വയ്‌ക്കാമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

പിഎം ശ്രീ സ്കൂളുകൾ കേന്ദ്ര നയത്തിന്റെ പൈലറ്റ് സെന്ററുകളാകും. കേരളത്തിൽ 332 സ്‌കൂളുകൾക്കാണ് പിഎം ശ്രീ പദ്ധതിയുടെ ​ഗുണം ലഭിക്കുക. അടുത്ത അധ്യയന വർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചതിനാൽ ഈ വർഷം ആറ് വയസ് എന്ന നിബന്ധന നടപ്പാക്കിയേക്കില്ല. എന്നാൽ ധാരണ ഒപ്പിട്ട് പദ്ധതി നടപ്പാക്കിയാൽ വരുന്ന വർഷം മുതൽ ഈ നിബന്ധനയും മറ്റ് നിബന്ധനകളും നടപ്പാക്കേണ്ടി വരും. പിഎം ശ്രീയിൽ ഉൾപ്പെട്ട ഭൂരിപക്ഷ സംസ്ഥാനങ്ങളും കേന്ദ്രനയം നടപ്പാക്കി തുടങ്ങിയതിനാൽ അതിനെ ഇതുവരെ എതിർത്തിരുന്ന കേരളവും തമിഴ്നാടും ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് മാത്രമായി ഇളവിനും സാധ്യതയില്ല. അല്ലാത്ത പക്ഷം കേന്ദ്രത്തിനെതിരെ നിയമ പോരാട്ടം നടത്തേണ്ടിവരും.

വിദ്യാഭ്യാസ മേഖലയിൽ വിവിധ പദ്ധതികൾക്ക് കേന്ദ്ര ഫണ്ട് അനിവാര്യമാണ്. അതിനാൽ തന്നെ കേന്ദ്രവുമായി യു​​ദ്ധത്തിനിറങ്ങിയാൽ വൻ തിരിച്ചടി നേരിടേണ്ടി വരും. യുജിസി മാനദണ്ഡപ്രകാരം നാല് വർഷ ബിരുദ കോഴ്സുകൾ, സ്വകാര്യ-വിദേശ സർവകലാശാലകൾക്ക് പ്രോത്സാഹനം തുടങ്ങി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറ്റ് നിബന്ധനകളും സംസ്ഥാനത്ത് നടപ്പിലാക്കിയേ തീരു.

Tags: PM Sree School Project
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies