തൃശൂർ: കോർപറേഷൻ ഓഫീസനുള്ളിൽ താൽക്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോർപറേഷൻ ആരോഗ്യവിഭാഗത്തിലെ താൽക്കാലിക ഡ്രൈവറായ സതീശനാണ് മരിച്ചത്. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ മുറിയിലാണ് സതീശനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി സതീശൻ നൈറ്റ് ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ഥലത്തെ DYFI പ്രവർത്തകൻ കൂടിയാണ് സതീഷ്
ഇയാൾ ഏഴ് വർഷമായി കോർപറേഷനിലെ താത്ക്കാലിക ജീവനക്കാരനാണ്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സതീശന് ആത്മഹത്യയ്ക്ക് കാരണമാകുന്ന തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു. വീട്ടുകാർക്കും ഇത് സംബന്ധിച്ച അറിവില്ല. പൊലീസ് സ്ഥലത്തെത്തി പ്രഥമിക നടപടികൾ ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.