രാജ്യം മെയ്ഡ് ഇൻ ചൈനയെ അകറ്റി നിർത്തി; ഇന്ന് ആത്മനിർഭര ഭാരതം; ഇനി മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പ്: ജെപി നദ്ദ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യം മെയ്ഡ് ഇൻ ചൈനയെ അകറ്റി നിർത്തി; ഇന്ന് ആത്മനിർഭര ഭാരതം; ഇനി മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പ്: ജെപി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 07:29 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലോകത്തിലെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയാക്കി രാജ്യത്തെ മാറ്റാനുള്ളതാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം മുന്നേറുകയാണെന്നും വരുന്ന തെരഞ്ഞെടുപ്പ് വികസിത രാജ്യത്തിനായുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ അരിയലൂരിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” മൂന്നാം മോദി സർക്കാരിനായുള്ള യാത്രയിലാണ് രാജ്യം. നരേന്ദ്രമോദിയെ അടുത്ത തവണയും പ്രധാനമന്ത്രി പദവിയിലെത്തിക്കാൻ തമിഴ്‌നാട്ടിലെ ജനതയും ഒപ്പം നിൽക്കണം. വീണ്ടും അദ്ദേഹം അധികാരത്തിലേറുന്നതോടെ രാജ്യം ലോകത്തിലെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയിലെത്തുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. സമ്പദ്‌വ്യവസ്ഥയിൽ 11-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയാണ് അദ്ദേഹത്തിന്റെ കരം പിടിച്ച് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത്.” – ജെപി നദ്ദ പറഞ്ഞു.

രാജ്യത്തെ കൊറോണ മഹാമാരി പിടിമുറിക്കിയപ്പോഴും ഇന്ത്യ പതറിയില്ല. സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും രാജ്യത്ത് ബാധിച്ചില്ലെന്നും യുക്രെയ്ൻ- റഷ്യ യുദ്ധത്തിലും രാജ്യം അടിപതറാതെ നിന്നത് ലോക നേതാക്കളുടെ ശ്രദ്ധയാകർഷിച്ചെന്നും ജെപി നദ്ദ കൂട്ടിച്ചേർത്തു.

ഇലക്ട്രോണിക്‌സ് മേഖലയിൽ രാജ്യത്തിന്റെ ഉദ്പാദനവും കയറ്റുമതിയും വളരെയധികം വർദ്ധിച്ചിട്ടുണ്ട്. ഇന്ന് നമ്മുടെ മുന്നിലുള്ളത് ആത്മനിർഭര ഭാരതമാണെന്നും അതിന് പിന്നിൽ പ്രവർത്തിച്ച പ്രധാനമന്ത്രിയുടെ കരങ്ങൾക്ക് ജനങ്ങൾ ഇനിയും കരുത്ത് പകരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2014 വരെ മെയ്ഡ് ഇൻ ചൈന നിർമ്മിച്ച ഫോണുകളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് രാജ്യം മെയ്ഡ് ഇൻ ഇന്ത്യ നിർമ്മിച്ച ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങിയെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയുടെ ദേശീയ നേതാക്കളുൾപ്പെടെ തമിഴ്‌നാട്ടിലെത്തുന്നതിൽ ഡിഎംകെയെ കനത്ത സമ്മർദ്ദത്തിലാഴ്‌ത്തുകയാണ്. വിറളിപൂണ്ട സ്റ്റാലിൻ സർക്കാർ തിരിച്ചിറപ്പള്ളിയിൽ ഞാറാഴ്ച നടത്താനിരുന്ന ജെപി നദ്ദയുടെ റോഡ് ഷോയ്‌ക്ക് അനുമതി നിഷേധിച്ചു. തോൽവി ഭയന്നാണ് സ്റ്റാലിൻ സർക്കാർ ജെപി നദ്ദയുടെ റോഡ്‌ഷോയ്‌ക്ക് അനുമതി നൽകാത്തതെന്നാണ് ഉയർന്നു വരുന്ന ആരോപണങ്ങൾ.

 

Tags: jp naddaBJP Tamilnadu
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies