പി.ജെ കുര്യന്റെ കേസ് ഒത്തുതീർപ്പാക്കിയത് ദല്ലാൾ നന്ദകുമാർ; കുര്യന്റെ ശിഷ്യനായ ആന്റോ ആന്റണി സഹകരണ തട്ടിപ്പിൽ ഇഡിയുടെ അന്വേഷണ പരിധിയിൽ: അനിൽ ആന്റണി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി.ജെ കുര്യന്റെ കേസ് ഒത്തുതീർപ്പാക്കിയത് ദല്ലാൾ നന്ദകുമാർ; കുര്യന്റെ ശിഷ്യനായ ആന്റോ ആന്റണി സഹകരണ തട്ടിപ്പിൽ ഇഡിയുടെ അന്വേഷണ പരിധിയിൽ: അനിൽ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 01:13 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: തനിക്കെതിരെയുള്ള നന്ദകുമാറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസിന്റെ ഗൂഢാലോചനയെന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി.
പല സിബിഐ കേസുകളിലും പ്രതിയായ ക്രിമിനലിനെ രംഗത്തിറക്കി നെറികെട്ട രാഷ്‌ട്രീയം കളിക്കുകയാണ് കോൺഗ്രസ്. ദല്ലാൾ നന്ദകുമാറിനെ 10-12 വർഷങ്ങൾക്ക് മുമ്പേ പി.ജെ കുര്യൻ വഴി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിയെ മാറ്റണം  എന്നതുൾപ്പെടെയുള്ള നടക്കാത്ത  ആവശ്യങ്ങളുമായാണ് അദ്ദേഹം തന്നെ കാണാൻ പലപ്പോഴായി വന്നിട്ടുള്ളത്. കേരള രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പി. ജെ കുര്യന്റെ പേരിലുണ്ടായ കേസ് ഒത്തുതീർപ്പാക്കിയത് നന്ദകുമാറാണ്. പി.ജെ കുര്യനെതിരായ തെളിവുകൾ ആവശ്യമെങ്കിൽ പുറത്തുവിടുമെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.

ആന്റോ ആന്റണി പിജെ കുര്യന്റെ ശിഷ്യനാണ്. ന്യൂനപക്ഷ വോട്ടുകൾക്ക് വേണ്ടി പാകിസ്താന് വേണ്ടി കുടപിടിക്കുന്ന രാഷ്‌ട്രീയമാണ് അദ്ദേഹത്തിന്റേത്. കരുവന്നൂരും കണ്ടലയും ഉൾപ്പെടെ സഹകരണ ബാങ്ക് കൊള്ളയെ കുറിച്ച് ജനങ്ങൾ ചർച്ച ചെയ്യുന്ന സമയമാണിത്. കോൺഗ്രസും എൽഡിഎഫും ചേർന്ന് സഹകരണ പ്രസ്ഥാനങ്ങളെ കൊള്ളയടിച്ചു. അത്തരത്തിൽ തട്ടിപ്പ് നടത്തിയ വ്യക്തിയാണ് ആന്റോ ആന്റണി. മേലുകാവ് ബാങ്കിൽ നിന്ന് 12 കോടിയാണ് ആന്റോ ആന്റണിയുടെ സഹോദരൻ 69 പേരുടെ കയ്യിൽ നിന്ന് തട്ടിയെടുത്തത്. മൂന്നിലവ് ബാങ്കിൽ നിന്ന് 2 കോടി, തീക്കോയിലെ ഒരു ബാങ്ക്., ഉൾപ്പെടെ മണ്ഡലത്തിലെ നാല് ബാങ്കുകളിലെ കൊള്ളയ്‌ക്ക് പിന്നിൽ ആന്റോ ആന്റണിയുണ്ട്. അഡ്ജസ്റ്റ്‌മെന്റ് രാഷ്‌ട്രീയം നടക്കുന്നതുകൊണ്ടാണ് സമൂഹത്തിന് മുന്നിൽ ഈ കൊള്ള ചർച്ചയാകാത്തതെന്നും അനിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

എനിക്കെതിരെ എൻഐഎ കേസോ മറ്റുമൊന്നുമില്ല. മൂന്ന് നാല് മാസങ്ങൾക്ക് മുമ്പ് ഹമാസ് എന്ന ഭീകരവാദ സംഘടനയ്‌ക്കെതിരെ സംസാരിച്ചയാൾക്കെതിരെ പ്രതികരിച്ചു എന്നതിന്റെ പേരിൽ എനിക്കെതിരെ എടുത്ത കേസാണ് ആകെയുള്ളത്. അല്ലാതെ യുപിഎ, എൻഡിഎ ഭരണകാലത്ത് മറ്റൊരു കേസും എനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടില്ല. ആന്റോ ആന്റണിയും കുടുംബവും മേലുകാവിലെ 12 കോടി തട്ടിപ്പിൽ ഇഡി അന്വേഷണ പരിധിയിലാണെന്നും അനിൽ വ്യക്തമാക്കി.

Tags: ANIL ANTONYANTO ANTONYPJ KURIEN
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies