എന്നോടൊപ്പം വരാൻ ഒരാളോടും ഞാൻ ആവശ്യപ്പെട്ടില്ല; കോൺ​ഗ്രസിനോടുള്ള അതൃപ്തി അറിയിച്ചാണ് അവർ ബിജെപിയിലെത്തിയത്: പദ്മജാ വേണുഗോപാൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്നോടൊപ്പം വരാൻ ഒരാളോടും ഞാൻ ആവശ്യപ്പെട്ടില്ല; കോൺ​ഗ്രസിനോടുള്ള അതൃപ്തി അറിയിച്ചാണ് അവർ ബിജെപിയിലെത്തിയത്: പദ്മജാ വേണുഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 08:00 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കഴിഞ്ഞ ദിവസം കോൺ​ഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് പദ്മജാ വേണുഗോപാൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പദ്മജ പ്രതികരണവുമായി രം​ഗത്തെത്തിയത്. തന്നോടൊപ്പം വരാൻ ഒരാളോടും ആവശ്യപ്പെട്ടിട്ടില്ലെന്നും കോൺ​ഗ്രസിനോടുള്ള അതൃപ്തി അറിയിച്ചാണ് അവർ ബിജെപിയിലെത്തിയതെന്നും പദ്മജ ഫെയ്സ്ബുക്കിൽ കുറിച്ചു.

തൃശൂരിൽ ഇന്നലെ എനിക്കൊപ്പം ബിജെപിയിലേക്ക് വന്ന കോൺഗ്രസ് പ്രവർത്തകരാരും ഞാൻ ക്ഷണിച്ചിട്ട് വന്നതല്ല. കോൺഗ്രസ് വിട്ടുപോയപ്പോൾ ഒരാളോടും എനിക്കൊപ്പം വരാനും ഞാൻ ആവശ്യപ്പെട്ടില്ല. ഇന്നലെ വന്നവർ എന്നെ ഇങ്ങോട്ട് കോൺടാക്ട് ചെയ്ത് അവർക്കും കോൺഗ്രസ് പാർട്ടിയോടുള്ള അതൃപ്തി അറിയിച്ച് ബിജെപിയിലേക്ക് വന്നവരാണ്. ചേച്ചിയില്ലാത്ത കോൺഗ്രസിൽ ഞങ്ങളും ഇല്ല എന്ന തീരുമാനമാണ് അവർ എടുത്തത്.

സംസ്ഥാനത്തെ നിരവധി കോൺഗ്രസ് പ്രവർത്തകർ എന്നോട് കോൺഗ്രസ് പാർട്ടിയോടുള്ള അതൃപ്തി അറിയിക്കുന്നു. ഈ പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നിരവധി കോൺഗ്രസ് പ്രവർത്തകർ എനിക്കൊപ്പം ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ കടന്നുവരും. സംശയമില്ല. എനിക്കൊപ്പം ബിജെപിയിലേക്ക് വന്ന എല്ലാവർക്കും സ്നേഹം നന്ദി- പദ്മജ ഫെയ്സ്ബുക്കിൽ കുറിച്ചു.

തൃശൂരിൽ കഴിഞ്ഞ ദിവസം 30-ഓളം കോൺ​ഗ്രസ്, യൂത്ത് കേൺ​ഗ്രസ് പ്രവർത്തകരാണ് ബിജെപിയിൽ ചേർന്നത്. തൃശൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് മനു പള്ളത്ത്‌, അയ്യന്തോൾ ബ്ലോക്ക്‌ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ എന്നിവരുൾപ്പെടെയാണ് ബിജെപിയിലെത്തിയത്. മുരളീ മന്ദിരത്തിൽ കരുണാകരന്റെ സ്മ‍‍ൃതി മണ്ഡപത്തോട് ചേർന്നുള്ള വേദിയിൽ‌ വച്ച് പദ്മജ വേണു​ഗോപാലാണ് അം​ഗത്വം നൽകി പ്രവ‍ർത്തകരെ സ്വീകരിച്ചത്.

Tags: ThrissurFacebook Postpadmaja
Share
Tweet
SendShare

More News from this section

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies