ജന്തുക്കൾ പലവിധമാണ്. മനുഷ്യരോട് ഇണങ്ങുന്നവ, മനുഷ്യരെ ഭക്ഷിക്കുന്നവ, നല്ല ചന്തമുള്ളവ, വികൃത രൂപമുള്ളവ എന്നിങ്ങനെ വിവിധ തരം ജന്തുജാലങ്ങൾ പ്രകൃതിയിലുണ്ട്. രൂക്ഷമായ ഗന്ധം പുറപ്പെടുവിക്കുന്ന തരം മൃഗങ്ങളാണ് മറ്റൊരു കൂട്ടർ. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഉപയോഗിക്കുന്ന മാർഗം കൂടിയാണിത്. അത്തരക്കാരെ പരിചയപ്പെടാം..
സ്കംഗ് (SKUNK)
രൂക്ഷമായ ദുർഗന്ധം വമിപ്പിക്കുന്ന ജന്തുക്കളിൽ ഒന്നാമതാണ് സ്കംഗിന്റെ സ്ഥാനം. ശത്രുവിനെ നേരിടാൻ വാലിന് സമീപത്ത് നിന്നും ഒരുതരം ദ്രാവകം ഇവ പുറപ്പെടുവിക്കും. ഇതിൽ നിന്നാണ് ദുർഗന്ധമുണ്ടാകുന്നത്. ഈ ഗന്ധം അന്തരീക്ഷത്തിൽ അൽപ സമയം നിലനിൽക്കുകയും ശത്രുക്കളെ അകറ്റി നിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
സ്റ്റിങ്ക് ബഗ് (STINK BUG)
എന്തെങ്കിലും തരത്തിലുള്ള ആക്രമണ ഭീഷണി നേരിടുന്നുവെന്ന് തോന്നിയാൽ ഇവ ദുർഗന്ധം വമിപ്പിക്കും. ഇരതേടി വരുന്നവരിൽ നിന്നും രക്ഷപ്പെടാൻ ഇത് സഹായിക്കുന്നു.
ഹണി ബാഡ്ജർ (HONEY BADGER)
കാണാൻ കുഞ്ഞനാണെങ്കിലും ഒന്നിനോടും യാതൊരു പേടിയുമില്ലാത്ത ജന്തുവാണിത്. ഇവയേക്കാൾ രണ്ടിരട്ടി വലിപ്പമുള്ള പാമ്പുകളുമായി അനായാസം പോരടിക്കുന്നതും കാണാം.
സ്രൈപ്പ്ഡ് പോൾ കാറ്റ് (STRIPED POLCAT)
ആഫ്രിക്കൻ സ്കംഗാണിത്. ആക്രമണ ഭീഷണി നേരിടുമ്പോൾ മലദ്വാരത്തിന് സമീപമുള്ള ഗ്രന്ഥികളിൽ നിന്നും ദ്രാവകം പുറപ്പെടുവിക്കും. ഇതിന്റെ ഗന്ധം ശത്രുക്കളെ തുരത്തുന്നതാണ്.
ടാസ്മാനിയൻ ഡെവിൽ (TASMANIAN DEVIL)
ഉത്കണ്ഠയോ സമ്മർദ്ദമോ ആകാംക്ഷയോ തോന്നുമ്പോൾ ശരീരത്തിൽ നിന്നും ദുർഗന്ധം പുറത്തേക്ക് വരുന്ന ജീവിവർഗമാണിത്.
കഴുകൻ (VULTURE)
മണത്തറിയാനുള്ള സവിശേഷതയുള്ള പക്ഷിയാണ് കഴുകന്മാർ. ഈ കഴിവുുയോഗിച്ച് ഇവർ മൃതദേഹങ്ങൾ കണ്ടെത്തുകയും ഭക്ഷണമാക്കുകയും ചെയ്യാറുണ്ട്. ഒപ്പം ശരീരത്തിൽ നിന്നും അവശ്യഘട്ടങ്ങളിൽ ദുർഗന്ധം പുറപ്പെടുവിക്കാനും ഇവയ്ക്കറിയാം.
ഫെറെറ്റ്സ്, ടർക്കി വൾച്ചർ, ഹോഗ്-നോസ്ഡ് സ്കംഗ്, സീ കുക്കുംബർ എന്നിവയ്ക്കും രൂക്ഷമായ ദുർഗന്ധമുണ്ട്.