സിപിഒ ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി രാജീവ് ചന്ദ്രശേഖർ; റാങ്ക് ലിസ്റ്റ് റദ്ദായത് ദൗർഭാഗ്യകരമെന്ന് എൻഡിഎ സ്ഥാനാർത്ഥി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഒ ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി രാജീവ് ചന്ദ്രശേഖർ; റാങ്ക് ലിസ്റ്റ് റദ്ദായത് ദൗർഭാഗ്യകരമെന്ന് എൻഡിഎ സ്ഥാനാർത്ഥി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 07:38 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫീസർ (സിപിഒ) നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് റദ്ദായ അവസ്ഥ തികച്ചും ദൗർഭാഗ്യകരമെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. സെക്രട്ടറിയേറ്റിന് മുൻപിൽ മാസങ്ങളായി ഉദ്യോഗാർത്ഥികൾ സമരം നടത്തിവന്നിട്ടും നിയമനം നൽകാൻ ഇടത് സർക്കാർ തയ്യാറായിരുന്നില്ല. കാലാവധി കഴിഞ്ഞതോടെയാണ് ഇന്ന് റാങ്ക് ലിസ്റ്റ് റദ്ദായത്.

കേന്ദ്രമന്ത്രിയെ കാണാൻ ഉദ്യോഗാർത്ഥികൾ പരാതിയുമായി എത്തിയപ്പോഴായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. എഴുത്ത് പരീക്ഷയും കായിക ക്ഷമതയുമടക്കമുള്ള കടമ്പകൾ കടന്ന് ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രതീക്ഷ നൽകിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. നിയമനം പൂർത്തിയാക്കാതെ റാങ്ക്ലിസ്റ്റ് റദ്ദായിപ്പോയത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിനും യുവജനങ്ങളോട് പുലർത്തുന്ന ശത്രുതാ മനോഭാവത്തിനുമുള്ള മറ്റൊരുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികളുടെ പരാതി സഹിതം മുഖ്യമന്ത്രി പിണറായി വിജയന് താൻ കത്ത് നൽകിയിരുന്നു. എന്നാൽ കത്തിന് ഇതുവരെയും ഒരു മറുപടി പോലും ലഭിച്ചില്ലെന്നത് ദൗർഭാഗ്യകരമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച കേരളത്തിലിപ്പോൾ പൊലീസ് റാങ്ക് ലിസ്റ്റിൽപ്പെട്ടവർക്കു പോലും നിയമനം ലഭിക്കാത്ത ദുരവസ്ഥയാണ് നിലനിൽക്കുന്നത്. ഇത് ഒരു തരത്തിലും അനുവദിക്കാവുന്നതല്ല. സിദ്ധാർത്ഥിനെപ്പോലെ സമർത്ഥരായ യുവാക്കളെ ഒരു വശത്ത് കൊല്ലാക്കൊല ചെയ്ത് നശിപ്പിച്ച് സംസ്ഥാനത്തെ യുവാക്കളുടെ ഭാവിക്ക് മേൽ കരിനിഴൽ വീഴ്‌ത്തുന്നത് ഒരു സർക്കാരിനും അനുയോജ്യമല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിപിഒ റാങ്ക് ലിസ്റ്റ് പട്ടിക പുന:സ്ഥാപിച്ച് കാലാവധി നീട്ടണം. ഈ ലക്ഷ്യം നേടുന്നതുവരെ ഉദ്യോഗാർത്ഥികളുടെ സമരത്തിനൊപ്പം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി.

 

Tags: FEATURED2CPO Rank Holders
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies