ഏപ്രിൽ ആദ്യം വരെ രാംലല്ലയെ ദർശിച്ചത് ഒന്നരക്കോടി പേർ ; ദിവസവും എത്തുന്നത് 1 ലക്ഷം വിദേശികൾ ; രാമനവമി ദിനത്തിൽ 40 ലക്ഷം ഭക്തരെത്തുമെന്ന് റിപ്പോർട്ട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏപ്രിൽ ആദ്യം വരെ രാംലല്ലയെ ദർശിച്ചത് ഒന്നരക്കോടി പേർ ; ദിവസവും എത്തുന്നത് 1 ലക്ഷം വിദേശികൾ ; രാമനവമി ദിനത്തിൽ 40 ലക്ഷം ഭക്തരെത്തുമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 07:31 am IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ : രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം ഏപ്രിൽ ആദ്യം വരെ രാംലല്ലയെ ദർശിച്ചത് ഒന്നരക്കോടി പേർ . ദിവസവും 1 മുതൽ 1.5 ലക്ഷം വരെ ഭക്തരാണ് ദർശനത്തിനായി എത്തുന്നത്. ഇതിൽ ഒരു ലക്ഷത്തോളം വിദേശീയരുമുണ്ട് . 40 ലക്ഷത്തിലധികം ഭക്തർ രാമനവമിയിൽ മാത്രം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനായി യുപി സർക്കാരും അയോദ്ധ്യ തദ്ദേശീയ ഭരണകൂടവും ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടത്തുന്നുണ്ട് . ഇത്തവണ ഏപ്രിൽ പകുതിയോടെ സാധാരണ താപനിലയേക്കാൾ ഉയർന്ന താപനിലയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇത് കണക്കിലെടുത്ത് സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും സൗകര്യമൊരുക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണ്. അതേസമയം, തിരക്ക് നിയന്ത്രിക്കാനും സുഗമമായി ദർശനം നൽകാനുമുള്ള ക്രൗഡ് മാനേജ്‌മെൻ്റ് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.

അയോദ്ധ്യ കമ്മീഷണർ ഗൗരവ് ദയാൽ തുടർച്ചയായി യോഗങ്ങൾ നടത്തുകയും രാമനവമി ഒരുക്കത്തിനുള്ള  ക്രമീകരണങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നു. ദർശനത്തിന് വരുന്നവരെ വിവിധ ദിവസങ്ങളിൽ ദർശനം നടത്താൻ പ്രോത്സാഹിപ്പിക്കണമെന്നും അയോദ്ധ്യ തദ്ദേശീയ ഭരണകൂടം സമീപ ജില്ലകളുടെ തദ്ദേശീയ അധികൃതരുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു . രാമനവമി ദിനത്തിൽ 16,17,18 എന്നീ മൂന്ന് ദിവസങ്ങളിലായി 24 മണിക്കൂറും രാമക്ഷേത്രം തുറക്കാനാണ് തീരുമാനം.

അയോദ്ധ്യയിലെ ഹോട്ടലുകളും ഹോം സ്റ്റേകളും ഇതിനോടകം നിറഞ്ഞിരിക്കുകയാണ്. മാതൃകാ പെരുമാറ്റച്ചട്ടം കണക്കിലെടുത്താണ് എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നതെന്ന് യുപി ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ മുകേഷ് കുമാർ മെഷ്റാം പറഞ്ഞു.

Tags: ayodhyaRamNavami
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies