ഇസ്രായേലി ശതകോടീശ്വരന്റെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ; സ്ഥിതി​ഗതികൾ വഷളാകുന്നു

Published by
ജനം വെബ്‌ഡെസ്ക്

ടെൽ അവീവ്: ഇസ്രായേൽ കമ്പനിയുടെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ. എംഎസ്സി ഏരീസ് ചരക്കുകപ്പൽ പിടിച്ചെടുത്ത വിവരം ഇറാന്റെ ന്യൂസ് ഏജൻസിയായ തസ്നീം ആണ് പുറത്തുവിട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ദുബായിലേക്ക് പോകുകയായിരുന്ന പോർച്ചു​ഗീസ് പതാകയുള്ള എംഎസ്സി ഏരീസ് ചരക്കുകപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇറാൻ സെെന്യം പിടിച്ചെടുത്തത്.

ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. ഇസ്രായേലി ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെ ഭാഗമാണ് സോഡിയാക് മാരിടൈം. എന്നാൽ വാർത്തയോട് പ്രതികരിക്കാൻ‌ സോഡിയാക് ​ഗ്രൂപ്പ് ഇതുവരെയും തയ്യാറായിട്ടില്ല.

അസോസിയേറ്റ് പ്രസ് പങ്കുവച്ച വീഡിയോയിൽ ഇറാൻ സെെന്യം ഹെലികോപ്റ്ററിലൂടെ കപ്പലിലേക്ക് കടന്നുകയറുന്നത് കാണാം.

Share