മകള്‍ നന്ദനയുടെ ഓര്മ ദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി കെ. എസ് ചിത്ര. തന്റെ അവസാന ശ്വാസം വരെ മകള്‍ തന്നോടൊപ്പമുണ്ടാകുമെന്നാണ് മകളുടെ ഓര്‍മകളില്‍ ഗായിക കുറിച്ചിരിക്കുന്നത്.
‘ നീ എന്റെ കൂടെ ഇല്ലെങ്കിലും നമ്മള് വിട്ടു പിരിഞ്ഞിട്ടില്ല, ഞാന്‍ അവസാന ശ്വാസമെടുക്കും വരെ നീ എന്റെ ഹൃദയത്തില്‍ ജീവിക്കും,’ ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു. കുഞ്ഞിന്റെ ഫോട്ടോയ്ക്കൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്
2011 ഏപ്രില്‍ 14ന് ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണാണ് ചിത്രയുടെ ഒൻപത് വയസുള്ള മകൾ മരണപ്പെട്ടത്. സ്പെഷ്യല്‍ ചൈല്‍ഡ് ആയ കുഞ്ഞിന്റെ വേർപാട് കടുത്ത ആഘാതമാണ് കുടുംബത്തിന് നല്‍കിയത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 2002 ഡിസംബറല്‍ കെ എസ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയ ശങ്കറിനും കുഞ്ഞ് ജനിച്ചത്.
ജീവിതത്തിൽ ഇനി എന്ത് തിരിച്ചടി നേരിട്ടാലും അതെല്ലാം തനിക്ക് താങ്ങാന്‍ കഴിയുമെന്നും കുഞ്ഞിന്റെ മരണത്തേക്കാള്‍ വലിയ ആഘാതമൊന്നും തനിക്ക് ഇനി വരാനില്ലെന്നും ചിത്ര ഒരിക്കൽ പറഞ്ഞിരുന്നു.