ഹിറ്റ്മാനും രക്ഷിക്കാനായില്ല.! വാങ്കഡെയിൽ പതിരാനയ്ക്ക് മുന്നിൽ പതറി മുംബൈ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹിറ്റ്മാനും രക്ഷിക്കാനായില്ല.! വാങ്കഡെയിൽ പതിരാനയ്‌ക്ക് മുന്നിൽ പതറി മുംബൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 11:45 pm IST
Facebook
Twitter
WhatsAppTelegram

വാങ്കഡെയിൽ ഹിറ്റ്മാൻ മുന്നിൽ നിന്ന് നയിച്ചിട്ടും ചെന്നൈക്കെതിരെ മുംബൈ ഇന്ത്യൻസിന് തോൽവി. ചെന്നൈയുടെ 206 റൺസ് പിന്തുടർന്ന മുംബൈ 20 റൺസിന്റെ തോൽവിയാണ് വഴങ്ങിയത്. സ്കോർ 186/6. വമ്പൻ ടോട്ടൽ പിന്തുടർന്ന മുംബൈ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. ആദ്യ വിക്കറ്റിൽ ഇഷാൻ കിഷനും(15 പന്തിൽ 23) രോഹിത് ശർമ്മയും ചേർന്ന് 70 റൺസിന്റെ കൂട്ടുക്കെട്ട് ഉയർത്തി മികച്ച തുടക്കം നൽകി. എന്നാൽ ഒരേ ഓവറിൽ കിഷനെയും ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ (0) സൂര്യകുമാർ യാദവിനെയും മടക്കി പതിരാന ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

തിലക് വർമ്മ(31) ഒഴികെ ബാക്കിയെല്ലാവരും നിറം മങ്ങിയതോടെ സ്കോറിം​ഗിന്റെ ചുമതല രോഹിത്തിന് പൂർണമായും ഏറ്റെടുക്കേണ്ടിവന്നു. 63 പന്തിൽ 5 കൂറ്റൻ സിക്സറും 11 ഫോറും നേടിയ രോഹിത് 105 റൺസുമായി പുറത്താകാതെ നിന്നിട്ടും ചെന്നൈയെ മറികടക്കാനായില്ല. താരത്തിന്റെ ഐപിഎൽ കരിയറിലെ രണ്ടാം സെഞ്ച്വറിയായിരുന്നുയിത്. പതിവ് പോലെ ഹാർ​​ദിക് പാണ്ഡ്യ(6 പന്തിൽ 2) ഇന്നും നിരാശനാക്കി. ടിം ഡേവിഡ്(13) പ്രതീക്ഷ നൽകിയെങ്കിലും മുസ്തഫിസൂറിന്റെ പന്തിൽ കൂടാരം കയറി. വമ്പനടിക്കാരൻ റൊമാരിയോ ഷെപ്പേഡിലായിരുന്നു മുംബൈയുടെ പ്രതീക്ഷ മുഴുവൻ.

പതിരാനയുടെ ഉ​ഗ്രനൊരു യോർക്കറിൽ റൊമാരിയോയുടെ കുറ്റി തെറിച്ചു. പിന്നാലെയെത്തിയ മുഹമ്മദ് നബിക്കും(4*) കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അവസാന അഞ്ചോവറിൽ കണിശതയോടെ പന്തെറിഞ്ഞ ചെന്നൈ ബൗളർമാരാണ് ടീമിന് അർഹിച്ച വിജയം സമ്മാനിച്ചത്. നാലോവറിൽ 28 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത പതിരാനയാണ് ചെന്നൈയെ വീഴ്‌ത്തിയത്. തുഷാർ ദേശ് പാണ്ഡെയ്‌ക്കും മുസ്തഫിസൂറിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Tags: CHENNAI SUPER KINGSmumbai indiansfellshort20 runs
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies