മാനസികരോഗങ്ങളില്‍ ഏറ്റവും ഗുരുതരമായ രോഗാവസ്ഥയാണ് സ്കിസോഫ്രീനിയ. വളരെ സൂക്ഷിക്കേണ്ടതും ശരിയായ ചികിത്സയും ആവശ്യമുള്ള രോഗാവസ്ഥയാണിത്. നൂറിലൊരാൾക്കെന്ന തോതിൽ കണ്ടുവരുന്ന ഈ രോഗാവസ്ഥ 16-30 വയസ്സ് പ്രായക്കാരിലാണ് കാണപ്പെടുന്നത്.
ചിന്താഗതിയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, സംഭാഷണത്തിൽ മാറ്റങ്ങൾ, സ്വന്തമായി പദങ്ങൾ സൃഷ്ടിക്കുക, സ്വഭാവത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം, ഉൾവലിയാനുള്ള പ്രവണത, സംശയങ്ങൾ, പേടി, അശരീരി കേൾക്കൽ എന്നിവയെല്ലാമാണ് പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഈ രോഗം കണ്ടുവരാറുണ്ട്.
ശരിയായ ചികിത്സയും മരുന്നുകളും കൊണ്ടു മാത്രമേ സ്കിസോഫ്രീനിയ എന്ന രോഗത്തെ നിയന്ത്രിക്കാൻ സാധിക്കൂ. കൂടെയുള്ളവരുടെ കരുതലും സ്നേഹവും രോഗിക്ക് അത്യാവശ്യമാണ്. മരുന്നുകൾക്കൊപ്പം സ്കിസോഫ്രീനിയ ബാധിച്ചവർക്ക് തെറാപ്പിയും ചെയ്യാറുണ്ട്. തലച്ചോറിലെ തകരാര്‍ പരിഹരിക്കുന്ന ഇലക്ട്രോകൺസൽവീവ് തെറാപ്പിയാണ് സാധാരണയായി നൽകുന്നത്.
പാരമ്പര്യമായാണ് ഈ രോഗം ഉണ്ടാകുന്നതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വൈറസ് ബാധ, പോഷകങ്ങളുടെ അഭാവം തുടങ്ങിയ കാര്യങ്ങളും മാനസീക ആരോഗ്യക്കുറവുമൊക്കെ സ്കിസോഫ്രീനിയയിൽ എത്തിക്കാറുണ്ട്.