അഴിമതി ആരോപണം; മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഴിമതി ആരോപണം; മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 07:12 am IST
Facebook
Twitter
WhatsAppTelegram

മാലെ: 2018ലെ അഴിമതി ആരോപണത്തെക്കുറിച്ചുള്ള റിപ്പോർട്ട് ചോർന്നതിന് പിന്നാലെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ. മാലദ്വീപിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷം ഈ ആവശ്യവുമായി രംഗത്തെത്തിയത്. മുയിസുവിന്റെ പാർട്ടിയായ പീപ്പിൾസ് നാഷണൽ കോൺഗ്രസിനെതിരെയും, മുഖ്യ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്.

മാലദ്വീപ് മോണിറ്ററി അതോറിറ്റി, മാലദ്വീപ് പൊലീസ് സർവീസിന്റെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് എന്നിവർ ചേർന്ന് തയ്യാറാക്കിയ രേഖകൾ ഉൾപ്പെടെയുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ ചോർന്നത്. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ഈ രേഖകൾ പുറത്ത് വന്നത്. മുഹമ്മദ് മുയിസു അഴിമതി നടത്തിയതിന്റെ തെളിവുകൾ ഉൾപ്പെടെയാണ് പുറത്ത് വന്നിരിക്കുന്നത്. മുയിസുവിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ട് വഴി നടന്നിട്ടുള്ള പണമിടപാടുകളെ കുറിച്ചാണ് ഇതിൽ പറയുന്നത്. 16ഓളം തവണ അനധികൃതമായി സാമ്പത്തിക ഇടപാടുകൾ നടന്നതായി ഇതിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ലഭിച്ച പണത്തിന്റെ ഉറവിടം മറയ്‌ക്കുന്നതിനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്.

ആരോപണം ശക്തമായതിന് പിന്നാലെയാണ് മുയിസുവിനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും, പീപ്പിൾസ് നാഷണൽ ഫ്രണ്ടും രംഗത്തെത്തിയത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുയിസുവിനെ ഇംപീച്ച് ചെയ്യണമെന്ന് മുൻ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ജമീൽ അഹമ്മദ് ആവശ്യപ്പെട്ടു. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ട് വഴിയും ജമീൽ ഈ രേഖകൾ പങ്കുവച്ചിട്ടുണ്ട്. വികസനപദ്ധതികളുടെ മറവിൽ മുയിസു അഴിമതി നടത്തിയിട്ടുണ്ടെന്നും, പൊതുജന സമ്പർക്കത്തിന്റെ പേരിൽ അമിതമായ തുക ചെലവഴിച്ചതായും ജമീൽ ആരോപിച്ചു. വിഷയങ്ങളിന്മേൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ജമീൽ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ അഴിമതി ആരോപണങ്ങൾ നിഷേധിച്ച് മുയിസു രംഗത്തെത്തിയിട്ടുണ്ട്. തന്നെ എത്രത്തോളം പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചാലും നടക്കില്ലെന്നും, തന്റെ ഭാഗത്ത് നിന്ന് തെറ്റുകൾ സംഭവിച്ചിട്ടില്ലെന്നും മുയിസു അവകാശപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് മുൻപും ഇതേ ആരോപണങ്ങൾ ഉയർന്നിരുന്നുവെന്നും, കാര്യങ്ങളെല്ലാം മുൻപത്തേത് പോലെ തന്നെ ആയിരിക്കുമെന്നും മുയിസു പറയുന്നു. ഈ മാസം 21നാണ് മാലദ്വീപ് പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 93 സീറ്റുകളിലേക്കായി 368 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

Tags: muhammed muizzumaldives
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies