തലയുടെ ഒരു ഭാ​ഗം മാത്രം കടുത്ത വേദന അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ കാരണം ഇവയാകാം...
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തലയുടെ ഒരു ഭാ​ഗം മാത്രം കടുത്ത വേദന അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ കാരണം ഇവയാകാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 09:41 pm IST
FacebookTwitterWhatsAppTelegram

തലവേദന ഉണ്ടാകാൻ സാധാരണയായി നിരവധി കാരണങ്ങളുണ്ട്. ഉറക്ക കുറവ്, വിശ്രമമില്ലാത്ത ജോലി, യാത്ര, സമ്മർദ്ദം, ഉദരസംബന്ധമായ അസുഖങ്ങൾ ഇവയൊക്കെയും തലവേദന വരാനുള്ള കാരണങ്ങളാണ്. ചിലർക്ക് തലയുടെ ഒരു വശത്ത് മാത്രം വേദന ഉണ്ടാകാറുണ്ട്. ഇതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

തലയുടെ ഏതെങ്കിലും ഒരു വശത്ത് മാത്രമാണ് വേദന ഉണ്ടാകുന്നതെങ്കിൽ നാഡികളെ സംബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങളെന്നാണ് വിദ​ഗ്‌ദർ പറയുന്നത്. പ്രധാനമായും മൂന്ന് തരത്തിലാണ് വേദന ഉണ്ടാകുന്ന‌ത്. ആദ്യത്തേത് തലയിലേക്ക് കുത്തിക്കയറുന്നതുപോലൊരു വേദനയാണ്. ഇത് സ്‌പൈനല്‍ കോര്‍ഡിന്റെ മുകള്‍ഭാഗത്തിനും തലയോട്ടിക്കും ഇടയ്‌ക്കുള്ള നാഡികളിൽ നിന്നാണ് ഉണ്ടാകുന്നത്. ‘ഓസിപിറ്റല്‍ ന്യൂറാള്‍ജിയ’ എന്നാണ് ഇതിനെ പറയുന്നത്.

രണ്ടാമത്തേത് ‘ടെംപൊറൽ ആര്‍ടെറൈറ്റിസ്’. ഇത് തലയുടെയും കഴുത്തിലേയും ധമനികളിലുണ്ടാകുന്ന പ്രശ്‌നത്തെത്തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്ന അവസ്ഥയാണ്. തലയുടെ ഏതെങ്കിലും ഒരു വശത്തായി അനുഭവപ്പെടുന്ന വേദനയ്‌ക്കൊപ്പം പേശീവേദന, ക്ഷീണം, കീഴ്‌ത്താടിയില്‍ വേദന എന്നിവയും ഈ അവസ്ഥയിലുള്ളവർക്ക് അനുഭവപ്പെടാം.

മൂന്നാമത്തേത് ‘ട്രൈജെമിനല്‍ ന്യൂറാള്‍ജിയ’. ഇത് മുഖത്തിന്റെ പ്രവർത്തനങ്ങളെ തലയുമായി ഏകോപിപ്പിക്കുന്ന ഞരമ്പിനുണ്ടാകുന്ന പ്രശ്നങ്ങളാണ്. ഈ ഞരമ്പുകൾക്ക് പ്രശ്നം സംഭവിച്ചാൽ തലയുടെ ഒരു വശത്തും മുഖത്തും വേദനയുണ്ടാകും.

തലയുടെ ഒരു ഭാ​ഗത്ത് വേദന ഉണ്ടായാൽ, ഇവയൊക്കെയും ഒരു സാധ്യത മാത്രമാണ്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന തലവേദന ഉണ്ടായാൽ, ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.

Tags: head ache
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies