80 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു; 150 ഓളം ഭീകരർ കീഴടങ്ങി; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

80 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു; 150 ഓളം ഭീകരർ കീഴടങ്ങി; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 10:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ നാല് മാസത്തിനിടെ കൊല്ലപ്പെട്ടത് 80 കമ്യൂണിസ്റ്റ് ഭീകരർ. 125 ലധികം ഭീകർ അറസ്റ്റിലാവുകയും 150 ഓളം ഭീകരർ കീഴടങ്ങുകയും ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2004-14നെ അപേക്ഷിച്ച് 2014-23ൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണങ്ങൾ 52% വും കൊലപാതകങ്ങൾ 69% വും കുറഞ്ഞുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

2023 ഡിസംബറിൽ വിഷ്ണു ദേവ് സായ് ഛത്തീസ്ഗഡിൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടാൻ തുടങ്ങി. വിഷ്ണു ദേവ് സായ് സർക്കാർ നടത്തിയ പ്രോ-ആക്റ്റീവ് ഓപ്പറേഷനുകളാണ് ഇതിന് കാരണം.

കഴിഞ്ഞ വർഷാവസാനം കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം കൂടുതലുള്ള സംസ്ഥാനങ്ങളുടെ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി അവലോകനം ചെയ്തിരുന്നു. കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ ശക്തമായി ആഞ്ഞടിക്കാൻ സുരക്ഷാ സേനയ്‌ക്ക് നിർദ്ദേശവും നൽകിയിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പൊലീസ് ഡയറക്ടർ ജനറൽമാർ, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് ഡയറക്ടർ ജനറലുകൾ, അതിർത്തി രക്ഷാ സേന, ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്, ഇന്റലിജൻസ് ബ്യൂറോ എന്നിവരും ഉൾപ്പെട്ട ഒരു ഉന്നതാധികാര സമിതിയെയും രൂപീകരിച്ചു. ഇത് കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണങ്ങളെ ചെറുക്കുന്നതിതിന് സുപ്രധാന പങ്ക് വഹിച്ചു.

കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ സുരക്ഷാ സേന 29 കമ്യൂണിസ്റ്റ് ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ഭീകരർക്കെതിരെ നടത്തിയ ഏറ്റവും വലിയ ഏറ്റുമുട്ടൽ ആയിരുന്നു ഇത്. സംഭവത്തിൽ വൻ ആയുധ ശേഖരവും പിടിച്ചെടുത്തിരുന്നു.

2014 മുതലാണ് സുരക്ഷാ സേന കമ്യൂണിസ്റ്റ് ഭീകരരുടെ ആധിപത്യമുള്ള പ്രദേശങ്ങളിൽ ക്യാമ്പുകൾ സ്ഥാപിക്കാൻ തുടങ്ങിയത്. 2019 ന് ശേഷം ഇത്തരത്തിലുള്ള ക്യാമ്പുകളുടെ എണ്ണം 250 ലധികമായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുള്ള 90 ജില്ലകളിലായി അയ്യായിരത്തിലധികം പോസ്റ്റ് ഓഫീസുകൾ സ്ഥാപിച്ചു. ഇതിൽ 30 ജില്ലകളിൽ 1,298 ബാങ്കുകളും 1,348 എടിഎമ്മുകളും ആരംഭിച്ചു. 2,690 കോടി രൂപ ചെലവിൽ 4,885 മൊബൈൽ ടവറുകളും 10,718 കോടി രൂപ ചെലവിൽ 9,356 കിലോമീറ്റർ റോഡും നിർമിച്ചു. 121 ഏകാദ്ധ്യാപക വിദ്യാലയങ്ങളും 43 ഐടിഐകളും 38 സ്‌കിൽ ഡെവലപ്പ്‌മെന്റ് കേന്ദ്രങ്ങളും ആരംഭിച്ചതായി അധികൃതർ പറയുന്നു.

Tags: CHATHISGARH
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies