മുംബൈ : രാജ്യദ്രോഹ പ്രവർത്തനത്തിന്റെ പേരിൽ എസ് എഫ് ഐ നേതാവിനെ മലയാളിയുമായ രാംദാസിനെ സസ്പെൻഡ് ചെയ്ത് മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് . കലാപങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ ക്യാമ്പസിൽ പ്രദർശിപ്പിച്ച് വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു രാംദാസ് . വയനാട് സ്വദേശിയാണ് രാംദാസ്.
ഡോക്യുമെന്ററി കാണാൻ വിദ്യാർത്ഥികളെ ക്ഷണിക്കുകയും , കേന്ദ്രത്തിനെതിരെ സമരത്തിന്റെ പേരിൽ സംഘർഷം ഉണ്ടാക്കാൻ രാംദാസ് ശ്രമിക്കുകയും ചെയ്തുവെന്നാണ് സൂചന . രാംദാസിനെതിരെ നിരവധി കുറ്റങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് ഉന്നയിച്ചിട്ടുണ്ട് . പ്രോഗ്രസീവ് സ്റ്റുഡന്റ് ഫോറത്തിന്റെ ഭാരവാഹിയാണ് രാംദാസ്. അതോടൊപ്പം തന്നെ ടിസ്സിലെ എസ് എഫ് ഐയുടെ അംഗവും മഹാരാഷ്ട്രയിലെ എസ് എഫ് ഐയുടെ ജോയിന്റ് സെക്രട്ടറിയുമാണ് രാംദാസ്.