പുതിയ ക്രിമിനൽ നിയമങ്ങൾ ഇന്ത്യയുടെ നിയമചട്ടക്കൂടിനെ പുതുയുഗത്തിലേക്ക് പരിവർത്തനം ചെയ്തു; "ഭാരതീയ ന്യായസംഹിത" യെ പ്രശംസിച്ച് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ ക്രിമിനൽ നിയമങ്ങൾ ഇന്ത്യയുടെ നിയമചട്ടക്കൂടിനെ പുതുയുഗത്തിലേക്ക് പരിവർത്തനം ചെയ്തു; “ഭാരതീയ ന്യായസംഹിത” യെ പ്രശംസിച്ച് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 06:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് “ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു” എന്നതിന്റെയും രാജ്യം “ചലിച്ചുകൊണ്ടിരിക്കുകയാണ്” എന്നതിന്റെയും സൂചനയാണെന്ന് ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ശനിയാഴ്ച (ഏപ്രിൽ 20) പറഞ്ഞു.
ഭാരതീയ ന്യായ സംഹിത എന്ന നിയമനിർമ്മാണം “ക്രിമിനൽ നീതിയെക്കുറിച്ചുള്ള ഇന്ത്യയുടെ നിയമ ചട്ടക്കൂടിനെ “” പുതിയ യുഗത്തിലേക്ക് പരിവർത്തനം ചെയ്തിരിക്കുന്നു” എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

നിയമ-നീതി മന്ത്രാലയം സംഘടിപ്പിച്ച  “ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തിന്റെ ഭരണനിർവഹണത്തിൽ ഇന്ത്യയുടെ പുരോഗമന പാത” എന്ന വിഷയത്തിൽ നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. ഇരയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങളുടെ അന്വേഷണവും പ്രോസിക്യൂഷനും കാര്യക്ഷമമായി നടത്തുന്നതിനും ആവശ്യമായ മെച്ചപ്പെടുത്തലുകൾ പുതിയ സംവിധാനത്തിൽ വരുത്തിയിട്ടുണ്ടെന്നും പറഞ്ഞു.

കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ടുള്ള നല്ല മാറ്റങ്ങൾ ഉൾക്കൊള്ളാൻ രാജ്യം തയ്യാറാകണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

“നമ്മുടെ നിയമങ്ങളും അവ നടപ്പിലാക്കലും എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. ഒരു നിയമത്തിനും അത് നടപ്പിലാക്കുന്ന രീതിക്കും അന്തിമതയില്ല. എന്നിരുന്നാലും, നമ്മുടെ കാലത്തെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നല്ല മാറ്റങ്ങൾ സ്വീകരിക്കാൻ നമ്മൾ തയ്യാറായിരിക്കണം. പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നത്, നമ്മുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് അത്തരം സംവാദങ്ങൾ സഹായകമാകും, എന്നിരുന്നാലും, നമ്മുടെ വിശകലനത്തിന്റെ കാതൽ ഇരയുടെയും പ്രതിയുടെയും താൽപ്പര്യങ്ങൾ സന്തുലിതമാക്കുന്ന പൗരസ്വാതന്ത്ര്യ കേന്ദ്രീകൃത സമീപനത്തോടെ ആയിരിക്കണം ,” അദ്ദേഹം പറഞ്ഞു.

സാക്ഷികളെ വിസ്തരിക്കുന്നതിലെ കാലതാമസം, വിചാരണ പൂർത്തിയാക്കൽ, ജയിലുകളുടെ തിരക്ക്, വിചാരണത്തടവുകാരുടെ പ്രശ്‌നം എന്നിവയുൾപ്പെടെയുള്ള ആശങ്കകൾ അഭിസംബോധന ചെയ്യുന്ന നിയമങ്ങൾ ഇന്ത്യയുടെ ആവശ്യമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ഊന്നിപ്പറഞ്ഞു.

“പൗരന്മാരെന്ന നിലയിൽ നമ്മൾ അവ സ്വീകരിക്കുകയാണെങ്കിൽ” പുതിയ നിയമങ്ങൾ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.

രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ സമ്പൂർണമായി പരിഷ്കരിക്കുന്നതിനായി പുതുതായി നടപ്പിലാക്കിയ നിയമങ്ങൾ “ഭാരതീയ ന്യായ സംഹിത”, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം — ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. മൂന്ന് നിയമങ്ങൾക്കും കഴിഞ്ഞ വർഷം ഡിസംബർ 21 ന് പാർലമെൻ്റിന്റെ അംഗീകാരം ലഭിക്കുകയും ഡിസംബർ 25 ന് പ്രസിഡൻ്റ് ദ്രൗപതി മുർമു അവക്ക് അനുമതി നൽകുകയും ചെയ്തു.

Tags: ipcDY ChandrachudCHEIF JUSTICEBharatiya Nyaya Sanhita
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies