നേഹാ ഹിരേമത്തിന്റെ കൊലപാതകം; നീതി തേടി കന്നട സിനിമാ താരങ്ങൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേഹാ ഹിരേമത്തിന്റെ കൊലപാതകം; നീതി തേടി കന്നട സിനിമാ താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 12:00 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്തിന്റെ മകൾ നേഹ ഹിരേമത്തിനെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കർണാടകയിൽ പ്രതിഷേധം അലയടിക്കുകയാണ്. സംഭവത്തിൽ വിവിധ സന്യാസി മഠങ്ങളിലെ സന്യാസി വര്യൻമാരും രാഷ്‌ട്രീയ നേതാക്കളും തങ്ങളുടെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ പ്രതികരിച്ച് കന്നട സിനിമാ താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി, ശിവരാജ് കുമാർ, ധ്രുവ സർജ, നടി രചിത റാം, ദർശൻ, രക്ഷിത് ഷെട്ടി എന്നിവർ തങ്ങളുടെ പ്രതികരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ സംഭവങ്ങൾ ഇനി ഉണ്ടാകരുത്. മകളെ നഷ്ടപ്പെട്ട ആ മാതാപിതാക്കളുടെ ദുഃഖം കാണാനാകില്ല. നേഹ ഹിരേമത്തിന്റെ മരണത്തിൽ നമ്മുടെ സർക്കാരും നീതിന്യായ സംവിധാനവും പൊലീസും എത്രയും വേഗം നീതി ലഭ്യമാക്കണമെന്നാണ് അഭ്യർത്ഥനയെന്ന് നടൻ ശിവരാജ് കുമാർ തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.

നേഹ ഹിരേമത്തിന്റെ കൊലപാതകം മനുഷ്യത്വരഹിതമാണ്. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ ദുഃഖം താങ്ങാനുള്ള ശക്തി നേഹയുടെ കുടുംബത്തിന് ദൈവം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നുയെന്നായിരുന്നു നടൻ ഋഷഭ് ഷെട്ടി എക്‌സിൽ പങ്കുവച്ച കുറിപ്പ്.

കുറ്റക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് നടൻ രക്ഷിത് ഷെട്ടിയും സോഷ്യൽ മീഡിയയിൽ കുറിച്ചു. നേഹയ്‌ക്ക് നീതി തേടി നടൻ ഋഷഭ് ഷെട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും രക്ഷിത് ചേർത്തിരുന്നു.

സർക്കാരിനോട് എന്റെ അഭ്യർത്ഥന! രാഷ്‌ട്രീയ കൊലപാതമായി ഈ വിഷയത്തെ കാണരുത്. നേഹയ്‌ക്ക് നീതി ലഭിക്കണം. ഇവിടെ ജാതിയും മതവും നോക്കി വേർതിരിവുകളും പാടില്ല, നമ്മളെല്ലാവരും മനുഷ്യരാണ്. എന്നായിരുന്നു സംഭവത്തിൽ പ്രതികരിച്ച് നടി രചിത റാം പങ്കുവച്ച കുറിപ്പ്.

പ്രണയത്തിന്റെ പേരിൽ ഇത്തരത്തിൽ ഒരു മനുഷ്യത്വരഹിതമായ ക്രൂരത ചെയ്യാൻ ആർക്കും അവകാശമില്ല. പ്രതിയ്‌ക്ക് തക്കതായ ശിക്ഷ ലഭിക്കണം. നേഹാ ഹിരേമത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഈ വേദന താങ്ങാനുള്ള ശക്തി ദൈവം തന്റെ കുടുംബത്തിന് നൽകട്ടെ നൽകട്ടെയെന്നായിരുന്നു നടൻ ദർശന്റെ കുറിപ്പ്.

സഹോദരി നേഹ ഹിരേമത്തിന്റെ കൊലപാതകം അത്യന്തം ഹീനമായ പ്രവൃത്തിയാണ്. കാമ്പസിനുള്ളിൽ വച്ച് നടന്ന ഇത്തരത്തിലൊരു സംഭവം എല്ലാവരെയും ഭയപ്പെടുത്തുന്നതായിരുന്നു. സർക്കാർ ഈ കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റി വിധി പറയണമെന്നും എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടത്തി കുറ്റവാളിക്ക് കടുത്ത ശിക്ഷ നൽകണമെന്നും അഭ്യർത്ഥിക്കുന്നുവെന്ന് നടൻ ധ്രുവ സർജയും പ്രതികരിച്ചു.

 

Tags:
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies