സഹ്യപർവത മുകളിലെ വിശ്വാസം; കാളിമല ക്ഷേത്രത്തിലെ പ്രസിദ്ധമായ ചിത്രപൗർണമി പൊങ്കാല ഇന്ന്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഹ്യപർവത മുകളിലെ വിശ്വാസം; കാളിമല ക്ഷേത്രത്തിലെ പ്രസിദ്ധമായ ചിത്രപൗർണമി പൊങ്കാല ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 06:50 am IST
FacebookTwitterWhatsAppTelegram

സമുദ്രനിരപ്പിൽ നിന്നും 3,600 അടി ഉയരത്തിൽ മലമുകളിലായി സ്ഥിതിചെയ്യുന്ന ഭ​ഗ​വതി ക്ഷേത്രമായ കാളിമല ക്ഷേത്രത്തിലെ ചിത്രപൗർണമി പൊങ്കാല ഇന്ന്. ഈ വർഷത്തെ ക്ഷേത്രത്തിലെ തീർത്ഥാടനം ഈ മാസം 18-നാണ് ആരംഭിച്ചത്. ഇതിന്റെ സമാപനമായാണ് പൊങ്കാല നടക്കുന്നത്. സഹ്യപർവത മുകളിൽ സ്ഥിതിചെയ്യുന്ന കാളിമല ദക്ഷിണഭാരത തീർത്ഥാടനകേന്ദ്രമായാണ് അറിയപ്പെടുന്നത്.

ഇന്ന് രാവിലെ എട്ട് മണിക്കാണ് ഭജന ആരംഭിക്കുന്നത്. ഒമ്പത് മണിക്ക് 48 കാണി സെറ്റിൽമെന്റ് മൂട്ടുകാണിമാർക്ക് പൂർണകുംഭം നൽകി ആദരിക്കൽ ചടങ്ങും നടക്കും. ശേഷം 9.30 ഓടെ ചിത്രപൗർണമി പൊങ്കാലയും തുടർന്ന് തീർത്ഥാടന സമ്മേളനവും നടക്കും. 12-മണിയോടെ പൊങ്കാല നിവേദിക്കും. രാത്രി 12-ന് കാളിയൂട്ടും നടക്കും. മലമുകളിലെത്തുന്ന എല്ലാ വിശ്വാസികൾക്കും പൊങ്കാലയിടാനുള്ള സൗകര്യങ്ങൾ ക്ഷേത്ര ഭാരവാഹികൾ ഒരുക്കിയിട്ടുണ്ട്.

ദ്രാവിഡ പൂജാരീതികൾ നിലനിൽക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് കാളിമല. എല്ലാ വർഷവും പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് പൊങ്കാല അർപ്പിക്കാനായി ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്രത്തിലെ മുഖ്യ ദേവത ഭദ്രകാളിയാണെങ്കിലും ശാസ്താവ്, ശിവൻ, നാഗയക്ഷി എന്നീ ദേവതകൾക്കും പ്രാധാന്യമുണ്ട്.

ശബരിമലയെ പോലെ വിശേഷ ദിവസങ്ങളിൽ ഭക്തജനങ്ങൾ ഇരുമുടിക്കെട്ടേന്തി മല ചവിട്ടി ധർമ്മശാസ്താവിന് നെയ്യഭിഷേകവും നടത്തും. തീർത്ഥാടന ദിവസങ്ങളിൽ ഗണപതിഹോമം, ഭഗവതിസേവ, ദേവീമാഹാത്മ്യ പാരായണം, കുങ്കുമാഭിഷേകം, ഭസ്മാഭിഷേകം എന്നിവ ക്ഷേത്രത്തിൽ നടത്താറുണ്ട്. അന്നദാനം വിശേഷാൽ പൂജകൾ എന്നിവയും നടത്തും.

ചൊവ്വ, വെള്ളി, ഞായർ, നവരാത്രി, വിജയദശമി ദിവസങ്ങളിൽ രാവിലെ പൂജ ഉണ്ടായിരിക്കും. വനത്തിന്റെയും മലയിടുക്കുകളുടെയും ശാന്തതയിൽ പ്രാചീന ദ്രാവിഡ രീതിയിലുള്ള ഒരു ശക്തി സങ്കൽപ്പമാണ് കാളിമല ക്ഷേത്രം. ഈ വിശ്വാസത്തിന് പ്രാചീന, ചരിത്രാതീത കാലത്തെ ഗുഹാനിവാസികളുടെ കാലത്തോളം പഴക്കം വരും.

Tags: Templekaimalachithra pournami
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies