12 -ാം വയസിൽ അന്താരാഷ്ട്ര മാസ്റ്റർ പദവി; 18 -ാം വയസിൽ കാൻഡിഡേറ്റ്‌സ് ചെസ് ടൂർണമെന്റ് കിരീടം; ഇന്ത്യയുടെ അഭിമാനമായ ദൊമ്മരാജു ഗുകേഷ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

12 -ാം വയസിൽ അന്താരാഷ്‌ട്ര മാസ്റ്റർ പദവി; 18 -ാം വയസിൽ കാൻഡിഡേറ്റ്‌സ് ചെസ് ടൂർണമെന്റ് കിരീടം; ഇന്ത്യയുടെ അഭിമാനമായ ദൊമ്മരാജു ഗുകേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 06:05 pm IST
FacebookTwitterWhatsAppTelegram

കാനഡയിലെ ടൊറാന്റോയിൽ നടന്ന 2024 ലെ ഫിഡെ കാൻഡിഡേറ്റ്‌സ് ചെസ് ടൂർണമെന്റിന്റെ ആവേശകരമായ ഫൈനൽ റൗണ്ടിൽ യുഎസിന്റെ ഹിക്കാറു നകാമുറയെ സമനിലയിൽ തളച്ച് ചാമ്പ്യനായി മാറിയ 17 കാരൻ. ഇന്ത്യയുടെ കൗമാര ചെസ് പ്രതിഭാസം ഡി ഗുകേഷ്. ഇതോടെ ലോക ചാമ്പ്യൻഷിപ്പ് കിരീടത്തിനുള്ള ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി മാറി ദൊമ്മരാജു ഗുകേഷ് എന്ന ഡി ഗുകേഷ്. ചരിത്രനേട്ടം കുറിക്കാൻ നകാമുറയ്‌ക്കെതിരെ സമനില മതിയെന്നിരിക്കെ 14 പോയിന്റിൽ ഒമ്പതും നേടുകയായിരുന്നു ഗുകേഷ്.

ജനനവും ചെസിലെ ആദ്യപാഠങ്ങളും:

2006 മെയ് 29 ന് ചെന്നൈയിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് ഗുകേഷ് ജനിക്കുന്നത്. ചെന്നൈയിലെ മേൽ അയനമ്പാക്കത്തിലെ വേലമ്മാൾ വിദ്യാലയിലാണ് ഗുകേഷ് പഠനത്തോടൊപ്പം ചെസിലെ ആദ്യപാഠങ്ങളും പഠിക്കുന്നത്. ആദ്യ പരിശീലകനായ ഭാസ്‌കർ ആറുമാസത്തിനുള്ളിൽ ഗുകേഷിന്റെ കഴിവുകൾ മനസ്സിലാക്കിയിരുന്നു. പിന്നീട് പരിശീലകനായ വിജയാനന്ദിന്റെ കീഴിലാണ് ഗുകേഷ് അന്താരാഷ്‌ട്ര രംഗത്ത് വിജയം കൈവരിക്കാൻ തുടങ്ങിയത്.

തുടർച്ചയായുള്ള നേട്ടങ്ങൾ :

2015 ൽ ഏഷ്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പിലെ അണ്ടർ 9 വിഭാഗത്തിൽ ജേതാവായതോടെയാണ് ഗുകേഷ് ജനശ്രദ്ധനേടുന്നത്. തുടർന്ന് 2018 ൽ 12 വയസ്സിൽ താഴെയുള്ളവരുടെ വേൾഡ് യൂത്ത് ചെസ് ചാംപ്യൻഷിപ് സ്വന്തമാക്കി. ഇതിന് പുറമെ 12 വയസ്സിൽ താഴെയുള്ളവരുടെ ഏഷ്യൻ യൂത്ത് ചെസ് ചാംപ്യൻഷിപ്പിൽ അഞ്ച് സ്വർണം ഗുകേഷ് വാരിക്കൂട്ടി. വ്യക്തിഗത റാപിഡ് ആൻഡ് ബ്ലിറ്റ്സ്, ടീം റാപിഡ് ആൻഡ് ബ്ലിറ്റ്സ്, വ്യക്തിഗത ക്ലാസിക്കൽ വിഭാഗങ്ങളിലായിരുന്നു ഈ നേട്ടം.

അന്താരാഷ്‌ട്ര പദവി:

കേവലം 11 വർഷവും 9 മാസവും 9 ദിവസവും പ്രായമുള്ളപ്പോഴാണ് ഗുകേഷ് അന്താരാഷ്‌ട്ര മാസ്റ്റർ പദവി നേടുന്നത് . പിന്നീടാണ് ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ ആകാനുള്ള തന്റെ ദൗത്യം ഗുകേഷ് ആരംഭിക്കുന്നത്. എന്നാൽ 2019 ജനുവരിയിൽ 12 വയസ്സും 7 മാസവും 17 ദിവസവും പ്രായമുള്ളപ്പോൾ ഗ്രാൻഡ്മാസ്റ്ററായതോടുകൂടി വെറും 17 ദിവസത്തെ പ്രായവ്യത്യാസത്തിൽ റഷ്യന്‍ താരം സെര്‍ജി കര്യാക്കിന്റെ റെക്കോർഡ് മറികടക്കാനുള്ള അവസരം അദ്ദേഹത്തിന് നഷ്‌ടമായി.

ലോക ചാമ്പ്യൻഷിപ്പിലേക്ക് :

2022 സെപ്റ്റംബറില്‍ 2700 എന്ന റേറ്റിംഗ് ഗുകേഷ് മറികടന്നു. 2726 എന്നതായിരുന്നു അദ്ദേഹത്തിന്റെ റേറ്റിംഗ്. വെയ് യി, അലിരേസ ഫിറൂസയ്‌ക്കും ശേഷം ഈ റേറ്റംഗ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടം ഇതോടെ ഗുകേഷിന്റെ പേരിലായി. തുടർന്നാണ് 2750 പോയിന്റ് എന്ന കടമ്പ കടന്ന ഗുകേഷ് ഇപ്പോൾ കാൻഡിഡേറ്റ്സ് ടൂർണമെൻ്റ് വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറിയിരിക്കുകയാണ്.

2020-ൽ വെസ്റ്റ്ബ്രിഡ്ജ് ആനന്ദ് ചെസ്സ് അക്കാദമി (WACA) സ്ഥാപിതമായതുമുതൽ അതിന്റെ ഭാഗമായിരുന്നു ഗുകേഷ് . 2023 മുതൽ വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റൽ എന്ന കമ്പനിയാണ് അദ്ദേഹത്തെ സ്പോൺസർ ചെയ്യുന്നത്.

 

 

 

 

Tags: WORLD CHESS CHAMPIONSHIPDommaraju Gukesh
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies