മാസ്റ്റർ ബ്ലാസ്റ്റർ @51; 24 വർഷത്തെ കരിയർ; നിഴൽ പോലെ റെക്കോർഡുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാസ്റ്റർ ബ്ലാസ്റ്റർ @51; 24 വർഷത്തെ കരിയർ; നിഴൽ പോലെ റെക്കോർഡുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 01:55 pm IST
FacebookTwitterWhatsAppTelegram

 മാസ്റ്റർ ബ്ലാസ്റ്റർക്ക് ഇന്ന് 51 വയസ്. 1989-ൽ തന്റെ 16-ാം വയസുമുതൽ 24 വർഷത്തോളം ആ ബാറ്റിൽ നിന്ന് പിറന്ന മാന്ത്രികത എന്നും ആരാധകർക്ക് മുന്നിൽ മായാതെ നിൽക്കുന്നുണ്ട്. 2013 ൽ ദേശീയ ടീമിൽ നിന്ന് സച്ചിൻ പടിയിറങ്ങിയപ്പോൾ നിറകണ്ണുകളോടെയാണ് ആരാധകർ ആ നിമിഷത്തിന് സാക്ഷ്യം വഹിച്ചത്. ആ കൈകളിലെ ബാറ്റ് മാന്ത്രികവടിയായി മാറി ഇന്ത്യൻ ടീമിന് അവിശ്വസനീയ വിജയം നൽകിയ ഒട്ടേറെ നിമിഷങ്ങൾ. എതിരാളികൾ പോലും കൊതിച്ചുപോകുന്ന അനേകം റെക്കോർഡുകളുടെ ഉടമകൂടിയാണ് സച്ചിൻ. സച്ചിന്റെ പ്രധാനപ്പെട്ട 15 റെക്കോർഡുകൾ എന്തൊക്കെയെന്ന് നോക്കാം..

റെക്കോർഡുകൾ

1. ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചതിന്റെ റെക്കോർഡ് സച്ചിന്റെ പേരിലാണ്. 200 ടെസ്റ്റുകളിലാണ് ക്രിക്കറ്റ് ദൈവം ഇന്ത്യക്കായി പാഡണിഞ്ഞത്.187 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സൺ ആണ് തൊട്ടുപിന്നിൽ.

2. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും സച്ചിനാണ്. 200 ടെസ്റ്റുകളിൽ നിന്നായി 53.28  ശരാശരിയിൽ 15,921 റൺസ് ആണ് സച്ചിൻ അടിച്ചുകൂട്ടിയത്. ഇതിൽ 51 സെഞ്ച്വറികളും ഉൾപ്പെടുന്നു.

3. ടെസ്റ്റിൽ ക്രിക്കറ്റിൽ ഏറ്റവും അധികം സെഞ്ച്വറി പിറന്നതും സച്ചിന്റെ ബാറ്റിൽ നിന്നാണ്. 51 സെഞ്ച്വറികളാണ് താരത്തിന്റെ പേരിലുള്ളത്. 2010ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് 51-ാം സെഞ്ച്വറി കണ്ടെത്തിയത്.

4. ഒരു കലണ്ടർ വർഷത്തിൽ ഏകദിനത്തിൽ ഏറ്റവും അധികം റൺസ് നേടിയതും സച്ചിൻ ആണ്. 1998-ൽ 1894 റൺസ് ആണ് റെക്കോർഡ് ആയി നിൽക്കുന്നത്. ഇതിൽ ഒമ്പത് സെഞ്ച്വറികളും ഏഴ് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു.

5. ഏകദിനത്തിൽ ഏറ്റവുമധികം ഫോറുകൾ നേടിയതിന്റെ റെക്കോർഡും സച്ചിന്റെ പേരിലാണ്. 2016 പന്തുകളാണ് ബൗണ്ടറി ലൈൻ കടത്തിയത്

6. രാജ്യാന്തര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകളിലുമായി ഏറ്റവുമധികം റൺസ് നേടിയ താരമെന്ന ഖ്യാതിയും സച്ചിന് സ്വന്തമാണ്. 34,357 റൺസ് ആണ് സച്ചിന്റെ ബാറ്റിൽ നിന്ന് പിറന്നത്.

7. 76 തവണയാണ് കളിയിലെ മികവിന് മാൻ ഓഫ് ദ മാച്ച് അംഗീകാരം സച്ചിന് ലഭിച്ചിട്ടുളളത്.

8. ഒരു രാജ്യത്തിനെതിരെ ഏറ്റവുമധികം സെഞ്ച്വറികൾ നേടിയ താരവും സച്ചിനാണ്. ഓസ്ട്രേലിയയ്‌ക്കെതിരെ 20 സെഞ്ച്വറികളാണ് സച്ചിൻ കണ്ടെത്തിയത്. ഓസീസിനെതിരെ 110 മത്സരങ്ങളിൽ നിന്ന് 6707 റൺസും സ്വന്തമാക്കി.
ഇതിഹാസ താരം ഡോൺ ബ്രാഡ്മാന്റെ ഇംഗ്ലണ്ടിനെതിരെ നേടിയ 19 സെഞ്ച്വറികളാണ് സച്ചിൻ പഴങ്കഥയാക്കിയത്.

9. ഏകദിനത്തിൽ ഏറ്റവുമധികം അർദ്ധ സെഞ്ച്വറികൾ നേടിയതും സച്ചിനാണ്. 145 അർദ്ധ സെഞ്ച്വറികളാണ് താരം നേടിയത്. 122 അർദ്ധ സെഞ്ച്വറികളുമായി വിരാട് കോലിയാണ് രണ്ടാമത്.

10. 90-കളിൽ ഏറ്റവുമധികം തവണ ഔട്ടായതും സച്ചിനാണ്. ഏകദിനത്തിൽ 18 തവണയാണ് 90നും 100നും ഇടയിൽ വച്ച് സച്ചിൻ ഔട്ടായത്.

11. ഏറ്റവുമധികം ഏകദിനം കളിച്ചതും സച്ചിനാണ്. 464 ഏകദിനങ്ങളിലാണ് താരം ദേശീയ ടീമിനായി പാഡണിഞ്ഞത്.

12. ഏകദിനത്തിൽ തുടർച്ചയായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ചതും സച്ചിനാണ്. 1990 മുതൽ 1998 വരെ തുടർച്ചയായി 185 മത്സരങ്ങളിലാണ് താരം ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ചത്

13. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം അർദ്ധ സെഞ്ച്വറി നേടിയ താരമെന്ന നേട്ടവും സച്ചിന്റെ പേരിലാണ്. 119 അർദ്ധ സെഞ്ച്വറികളാണ് സച്ചിൻ നേടിയത്

14. ടെസ്റ്റിൽ ഏറ്റവുമധികം ഫോറുകൾ നേടിയതും സച്ചിൻ ആണ്. 2058 പന്തുകളാണ് അതിർത്തി കടത്തിയത്.

15. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ പതിനായിരം റൺസ് തികച്ച റെക്കോർഡ് ബ്രയാൻ ലാറയ്‌ക്കൊപ്പം സച്ചിൻ പങ്കിട്ടു. 195 ഇന്നിംഗ്സുകളിൽ നിന്നാണ് സച്ചിൻ പതിനായിരം റൺസ് കണ്ടെത്തിയത്.

 

Tags: Sachin Tendulkarrecord
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies