കാൻഡിഡേറ്റ്‌സ് ചാമ്പ്യൻ ഗുകേഷിന് നാട്ടിൽ ഊഷ്മള സ്വീകരണം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കാൻഡിഡേറ്റ്‌സ് ചാമ്പ്യൻ ഗുകേഷിന് നാട്ടിൽ ഊഷ്മള സ്വീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 02:22 pm IST
FacebookTwitterWhatsAppTelegram

ടൊറന്റോ :കാനഡയിലെ ടൊറാന്റോയിൽ നടന്ന ഫിഡെ കാൻഡിഡേറ്റ്‌സ് ചെസ് ടൂർണമെന്റിൽ കിരീടമണിഞ്ഞ ദൊമ്മരാജു ഗുകേഷിന് നാട്ടിൽ ഊഷ്മള സ്വീകരണം. വ്യാഴാഴ്ച വെളുപ്പിന് ചെന്നൈ വിമാനത്താവളത്തിലെത്തിയ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കിരീട ജേതാവിനെ സ്വീകരിക്കാൻ മാതാപിതാക്കളും ബന്ധുക്കളുമടക്കം നിരവധിപേരാണ് എത്തിയത്. വേലമ്മാൾ വിദ്യാലയയിലെ നൂറുകണക്കിന് കുട്ടികളും അക്കൂട്ടത്തിൽ അണിനിരന്നു.

” നാട്ടിൽ തിരിച്ചെത്തിയതിൽ അതിയായ സന്തോഷം തോന്നുന്നു. ഇത് സവിശേഷ നേട്ടമാണ്. ടൂർണമെന്റിന്റെ തുടക്കം മുതൽ തന്നെ നല്ല സ്‌ഥാനത്തായിരുന്നു.ഒന്നാമതെത്തുമെന്ന് എനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടായിരുന്നു, ഭാഗ്യം എന്റെ ഭാഗത്തും ഉണ്ടായിരുന്നു” വിമാനത്താവളത്തിലെത്തിയ ഗുകേഷ് പ്രതികരിച്ചു. “നിരവധി ആളുകൾ ചെസ്സ് ആസ്വദിക്കുന്നത് കാണുന്നതിൽ സന്തോഷം തോന്നുന്നു…തമിഴ്‌നാട് സർക്കാരിന് ഞാൻ നന്ദി പറയുന്നു. ഈ ടൂർണമെന്റിൽ എന്നോടൊപ്പം നിന്നതിന് എന്റെ അപ്പയ്‌ക്കും അമ്മയ്‌ക്കും പരിശീലകനും സുഹൃത്തുക്കൾക്കും കുടുംബത്തിനും സ്‌പോൺസർക്കും എന്റെ സ്‌കൂളിനും ഞാൻ നന്ദി പറയുന്നു ” അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് കാനഡയിലെ ടൊറാന്റോയിൽ നടന്ന ആവേശകരമായ ഫൈനൽ റൗണ്ടിൽ യുഎസിന്റെ ഹിക്കാറു നകാമുറയെ സമനിലയിൽ തളച്ച് ദൊമ്മരാജു ഗുകേഷ് (17) കാൻഡിഡേറ്റ്‌സ് ചെസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ കിരീട ജേതാവാകുന്നത്. വിശ്വനാഥൻ ആനന്ദിന് ശേഷം കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ഗുകേഷ്. ഇതോടുകൂടി വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ നിലവിലെ ലോക ചാമ്പ്യൻ ചൈനയുടെ ഡിംഗ് ലിറനുമായി എതിരിടാൻ അവസരം ലഭിച്ചിരിക്കുകയാണ് ഗുകേഷിന്‌.

Tags: Dommaraju GukeshCandidates chess champion
ShareTweetSendShare

More News from this section

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

Latest News

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം; ചരിത്രകാരന്മാർ എന്ന് പറയുന്നവരെ കൂട്ടി ആധികാരികത വരുത്താൻ ആസൂത്രിത നീക്കം; കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ഗൂഢനീക്കം: വത്സൻ തില്ലങ്കേരി

തീവ്ര മതവർഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി UDF ഭരണത്തിൽ പിടിമുറുക്കുന്നു: മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വ്യവസായമന്ത്രി എന്നിവരുമായി ജമാഅത്തെ നേതാക്കൾ കൂടിക്കാഴ്ച നടത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies