ജമ്മുകശ്മീരിൽ റോഡുകളിൽ വിളളലും മണ്ണിടിച്ചിലും; വീടുകൾക്ക് കേടുപാട്; റമ്പാൻ ജില്ലയിൽ 60,000 ത്തോളം ആളുകൾ ഒറ്റപ്പെട്ടു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുകശ്മീരിൽ റോഡുകളിൽ വിളളലും മണ്ണിടിച്ചിലും; വീടുകൾക്ക് കേടുപാട്; റമ്പാൻ ജില്ലയിൽ 60,000 ത്തോളം ആളുകൾ ഒറ്റപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 09:28 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിലെ റമ്പാനിലുണ്ടായ മണ്ണിടിച്ചിലിൽ റോഡുകൾ തകർന്നു. മുപ്പതോളം വീടുകൾക്കും കേടുപാട് ഉണ്ടായി. റമ്പാൻ ജില്ലാ ആസ്ഥാനത്തിന് ആറ് കിലോമീറ്റർ അകലെയാണ് സംഭവം.

പലയിടത്തും ഭൂമി ഇരുന്നുപോയതായി പ്രദേശവാസികൾ വെളിപ്പെടുത്തി. റോഡുകളിൽ വിളളൽ രൂപപ്പെട്ടു. ഗതാഗതം തടസപ്പെട്ടതിനാൽ ഗൂൽ സബ് ഡിവിഷനിൽ 60,000 ൽ അധികം ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നും ഇവരെ സുരക്ഷിതരാക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും റമ്പാനിലെ അഡീഷണൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണർ റോഷൻ ലാൽ അറിയിച്ചു.

ഗൂൽ സബ് ഡിവിഷൻ ആസ്ഥാനവും സംഗാൽദൻ റെയിൽവേ സ്റ്റേഷനും ഒറ്റപ്പെട്ടു. ഉധംപൂർ-ശ്രീനഗർ-ബാരാമുളള റെയിൽ പാതയെയും 1850 മെഗാവാട്ടിന്റെ സാവ്‌ലാകോട്ട് ഹൈഡൽ പ്രോജക്ടിന്റെ പ്രവർത്തനത്തെയും ഇത് ബാധിച്ചു. റോഡ് തകർന്നതുകാരണം ഗൂൽ മേഖലയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ജില്ലാ ആസ്ഥാനത്ത് എത്താൻ സാധിച്ചിരുന്നില്ല.

ദുരന്തത്തിൽ പെട്ടവരെ താൽക്കാലിക കെട്ടിടങ്ങളിലേക്കും മറ്റിടങ്ങളിലേക്കും മാറ്റി തുടങ്ങിയതായി റോഷൻ ലാൽ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് റോഡുകളിൽ ചെറിയ തോതിൽ വിള്ളലുകൾ ഉണ്ടായതെന്ന് ജനറൽ റിസർവ്വ് എൻജിനീയർ ഫോഴ്സ് ഓഫീസർ കമാൻഡിംഗ് എസ് കെ ഗൗതം പറഞ്ഞു.

Tags: Jammu Kashmirjammu
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies