ഗുവാങ്ഷൂ: തെക്കൻ ചൈനയിലെ ഗ്വാങ്ഷോ നഗരത്തിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക വാർത്താ ഏജൻസിയായ സിൻഹുവ യാണ് വിവരം റിപ്പോർട്ട് ചെയ്തത്.
നഗരത്തിലെ ബൈയുൻ ജില്ലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 141 ഓളം ഫാക്ടറികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം ചുഴലിക്കാറ്റിൽ വീടുകളൊന്നും തകർന്നതായി റിപ്പോർട്ടില്ല.
തെക്കൻ ചൈനയിൽ തന്നെ ഈ ആഴ്ച ആദ്യം പെയ്ത മഴയിൽ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. 4 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം, ചൈനയിലെ ജിയാങ്സുവിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു.