ബംഗ്ലാദേശിനെതിരെയുള്ള ടി20യിൽ ദേശീയ ടീമിനായി അരങ്ങേറിയ സജന സജീവൻ. മിന്നു മണിക്ക് ശേഷം ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് വയനാട് സ്വദേശിനി സജന. സ്ക്വാഡിൽ ഉൾപ്പെട്ട മറ്റൊരു മലയാളി താരം ആശാ ശോഭനയ്ക്ക് പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചില്ല. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് സജനയ്ക്ക് ടീമിലേക്കുള്ള വഴി തുറന്നത്.
5 മത്സരങ്ങളടങ്ങിയ പരമ്പര ബംഗ്ലാദേശിലാണ് നടക്കുന്നത്. 14 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെന്ന നിലയിലാണ് ഇന്ത്യൻ വനിതകൾ. ഓപ്പണർ സ്മൃതി മഥാന(9), ഷെഫാലി വർമ്മ(31), ഹർമൻപ്രീത് കൗർ(30) എന്നിവരുടെ വിക്കറ്റാണ് ടീം ഇന്ത്യക്ക് നഷ്ടമായത്. റിച്ചാ ഘോഷും യസ്തിക ഭാട്ടിയയുമാണ് ക്രീസിൽ.