ഒപ്റ്റിക്കൽ ഇല്യൂഷനുകൾ എല്ലാ കാലത്തും എല്ലാവർക്കും പ്രിയമാണ്. നിരീക്ഷണ പാടവത്തെ മെച്ചപ്പെടുത്താൻ ഇത്തരം ഇല്യൂഷനുകൾ സഹായിക്കുന്നു. ചിലത് രസകരമായി ചിത്രീകരിക്കുമ്പോൾ മറ്റ് ചിലത് ഗൗരവകരമായ കാര്യങ്ങളാകും പഠിപ്പിക്കുന്നത്.
അത്തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നൊരു ഒപ്റ്റിക്കൽ ഇല്യൂഷനാണ് താഴെ നൽകിയിരിക്കുന്നത്. ചിത്രം കാണുമ്പോൾ ആദ്യം കാണുന്നത് എന്താണ്?
ഒരുപക്ഷേ ആദ്യം തവണ ഒന്നും തന്നെ കാണാൻ സാധിച്ചെന്ന് വരില്ല. എന്നാൽ സൂക്ഷമമായി നിരീക്ഷിക്കുമ്പോൾ ചിലർ പുക കണ്ടേക്കാം. മറ്റ് ചിലർ ഗർഭസ്ഥ ശിശുവിനായാകും കണ്ടിരിക്കുക. നിങ്ങൾ കണ്ടത് വച്ച് ഓരോരുത്തരുടെയും സ്വഭാവഗുണങ്ങളെ വിലയിരുത്താവുന്നതാണ്.
പുക ആണ് കാണുന്നതെങ്കിൽ മറ്റുള്ളവർ എന്താണ് ചിന്തിക്കുന്നതെന്ന് ശ്രദ്ധിക്കുന്ന, അതിൽ ആകുലതപ്പെടുന്നവരാണ് നിങ്ങൾ. മറ്റുള്ളവരിൽ നല്ല മതിപ്പുണ്ടാകാനും ഇഷ്ടപ്പെടാനുമൊക്കെ താത്പര്യപ്പെടുന്നവരാണ്. ആരെങ്കിലും നിങ്ങളെ വിമർശിക്കുന്നുവെന്ന് അറിഞ്ഞാൽ നിങ്ങളിൽ പലർക്കും വിഷമം തോന്നിയേക്കാം. പ്രിയപ്പെട്ടവർ നഷ്ടപ്പെടുന്നതിനെ കുറിച്ച് ആശങ്കപ്പെടുന്നവരുമായിരിക്കും.
ഗർഭസ്ഥ ശിശുവിനെയാണ് കാണുന്നതെങ്കിൽ ശരിയും തെറ്റും തമ്മിൽ വ്യക്തമായ ധാരണയുള്ളവരായിരിക്കും. പൊതുവേ സത്യസന്ധരാണ് ഇക്കൂട്ടർ. നിങ്ങളിലെ സത്യസന്ധതയും കരുതലും വിലപ്പെട്ട ഒരാളാക്കി മാറ്റുന്നു.
മസ്തിഷ്കത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളോ നിർമിതികളോ ആണ് ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന് പറയുന്നത്. നിരീക്ഷണ കഴിവുകൾ പരിശോധിക്കുകയാണ് ഇതിന്റെ ലക്ഷ്യം.