ഗോൾഡി ബ്രാർ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് സിദ്ധു മൂസേവാല വധക്കേസിലെ സൂത്രധാരൻ; ഇന്ത്യ തലക്ക് വിലയിട്ട ഭീകരൻ മരിച്ചത് കാലിഫോർണിയയിൽ
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോൾഡി ബ്രാർ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് സിദ്ധു മൂസേവാല വധക്കേസിലെ സൂത്രധാരൻ; ഇന്ത്യ തലക്ക് വിലയിട്ട ഭീകരൻ മരിച്ചത് കാലിഫോർണിയയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 05:27 pm IST
Facebook
Twitter
WhatsAppTelegram

കാലിഫോർണിയ: പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല വധക്കേസിലെ സൂത്രധാരനും ​ഗുണ്ടാ നേതാവുമായ ഗോൾഡി ബ്രാർ യുഎസിൽ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. കാലഫോർണിയയിലെ ഹോട്ടൽ ഫെയർമൗണ്ടിൽ വച്ച് ദല്ലാ ലഖ്ബീർ സംഘത്തിലെ ആക്രമണത്തിലാണ് ഗോൾഡി ബ്രാർ കൊല്ലപ്പെട്ടതെന്നാണ് വിവരം. രഹസ്യാന്വേഷണ ഏജൻസികളും സുരക്ഷാ ഉദ്യോഗസ്ഥരും മരണം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖലിസ്ഥാനി ​ഗ്രൂപ്പായ ബബ്ബർ ഖൽസ ഇന്റർനാഷണലിലെ അംഗമായ ഗോൾഡി ബ്രാറിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആ വർഷം ആദ്യം ഭീകരനായി പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്‌ട്ര ബന്ധങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണ് ഗോൾഡി ബ്രാർ.

സിദ്ധു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗോൾഡി ബ്രാറിനെതിരെ
ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കാനഡയിലെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. പഞ്ചാബിലെ ശ്രീ മുക്ത്സർ സാഹിബ് സ്വദേശിയായ ബ്രാർ എന്ന സതീന്ദർജീത് സിംഗ് 2017-ലാണ് സ്റ്റുഡന്റ് വിസയിൽ കാനഡയിൽ എത്തിയത്. ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ സജീവ അംഗം കൂടിയാണ് ഇയാൾ.

ബിഷ്‌ണോയി ജയിലിൽ കഴിയുമ്പോൾ, കാനഡയിൽ ​ഗുണ്ടാ സംഘത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത് ബ്രാറായിരുന്നു. ദേശീയവാദികളായ നേതാക്കളെ ഭീഷണിപ്പെടുത്തുക, മോചന ദ്രവ്യം ആവശ്യപ്പെടുക, പഞ്ചാബിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുക, ഭീകരവാദവുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കുക, ലക്ഷ്യം വച്ചുള്ള കൊലപാതകം നടത്തുക തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ ഗോൾഡി ബ്രാറിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags: Deathgoldy brar
Share
Tweet
SendShare

More News from this section

രാജ്യം ഒന്നാകെ ഒരേ സ്വരത്തിൽ; ഒരു കോടിയിലധികം ആളുകൾ, 25,000 കേന്ദ്രങ്ങൾ; സെപ്റ്റംബർ 25ന് രാജ്യത്തിന്റെ മണ്ണിൽ മുഴങ്ങും ‘വന്ദേ മാതരം’

മുസ്ലിം വിവാഹ രജിസ്ട്രേഷന് പുതിയ ചട്ടം; അംഗീകാരം നൽകി അസം മന്ത്രിസഭ, പഞ്ചായത്ത് തലത്തിലേക്കും സേവനം വ്യാപിപ്പിക്കും

നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; മന്ത്രിയുടെ മകൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

 ഗോൾഡി ബ്രാർ സംഘത്തിലെ പ്രധാനി അഹമ്മദബാദിൽ പിടിയിൽ; ആരിഫ് 11 ലേറെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതി; പണം തട്ടിയെടുക്കൽ ശൃംഖലയിലെ നിർണായക കണ്ണി

ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാകും; അമേരിക്ക–ഡെൻമാർക്ക്–ഗ്രീൻലാൻഡ് ത്രികക്ഷി സുരക്ഷാ കരാറിൽ ട്രംപ് ഒപ്പുവച്ചു

‘പെൺകുട്ടികളോട് മോശമായി പെരുമാറുന്നു’; വളർത്തുമകനെ ഇനി സംരക്ഷിക്കാൻ കഴിയില്ലെന്ന് അമ്മ; 14കാരനെ സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

Latest News

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

കറ്റാനം സെൻ്റ് സ്റ്റീഫൻസ് എൽ പി സ്ക്കൂളിന്റെ അംഗീകാരം റദ്ദാക്കിയതിന്മേലുളള ജനം ടി വി വാർത്തയിൽ ഇടപെട്ട് മന്ത്രി എം ലിജുവും ബാലാവകാശ കമ്മീഷനും; വിദ്യാഭ്യാസ വകുപ്പിനോട് അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇനി പോലീസ് സ്റ്റേഷനിൽ ക്യൂ നിൽക്കേണ്ട; NIOC സർട്ടിഫിക്കറ്റിന് വീട്ടിലിരുന്ന് അപേക്ഷിക്കാം, പോലീസിന്റെ പോൽ-ആപ്പിലൂടെ

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്; അപകടത്തിന് പിന്നാലെ നിർത്താതെ പോയ എഎസ്ഐക്ക് സസ്പെൻഷൻ

സ്‌കൂളിലെ പ്യൂൺ എച്ചിൽ കൈകൊണ്ട് ഒമ്പതാം ക്ലാസുകാരന്റെ മുഖത്തടിച്ചെന്ന് പരാതി; വിദ്യാർത്ഥികളുടെ പ്രതിഷേധം

പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകന് മർദനം; ജ്യോതികുമാർ ചാമക്കാല പ്രതികളെ സംരക്ഷിക്കുന്നുവെന്ന് കെ.ബി. ഗണേഷ് കുമാർ, പ്രതിഷേധ മുന്നറിയിപ്പ്

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍; കബഡിയില്‍ തുടര്‍ച്ചയായ നാലാം ജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies