കസബ് 'നിഷ്കളങ്കൻ', ഭീകരനെ പുണ്യാളനാക്കി കോൺഗ്രസ് നേതാവിന്റെ വിവാദ പ്രസ്താവന; പാകിസ്താൻ രാഹുലിനുവേണ്ടി പ്രാർത്ഥിക്കുന്നതിൽ അതിശയിക്കാനില്ലെന്ന് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കസബ് ‘നിഷ്കളങ്കൻ’, ഭീകരനെ പുണ്യാളനാക്കി കോൺഗ്രസ് നേതാവിന്റെ വിവാദ പ്രസ്താവന; പാകിസ്താൻ രാഹുലിനുവേണ്ടി പ്രാർത്ഥിക്കുന്നതിൽ അതിശയിക്കാനില്ലെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 06:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബ് തീവ്രവാദിയല്ലെന്നും നിഷ്‌കളങ്കനാണെന്നും കോൺഗ്രസ് നേതാവ്. മഹാരാഷ്‌ട്ര കോൺഗ്രസ് നേതാവ് വിജയ് നാംദേവ്‌റാവു വഡേത്തിവാറാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. മുംബൈ നോർത്ത് സെൻട്രലിലെ ബിജെപി സ്ഥാനാർത്ഥി ഉജ്ജ്വൽ നികത്തിനെതിരെ നടത്തിയ പരാമർശങ്ങൾക്കിടെയാണ് കോൺഗ്രസ് നേതാവിന്റെ വിവാദ പ്രസ്താവന. കസബിനെ വധശിക്ഷയ്‌ക്ക് വിധിച്ച മുംബൈ ഭീകരാക്രമണ കേസിന്റെ വിചാരണയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു ഉജ്ജ്വൽ നികം.

യുപിഎ സർക്കാരിന്റെ കാലത്ത് കസബിനു ജയിൽ ബിരിയാണി നൽകിയിരുന്നുവെന്ന ഉജ്ജ്വലിന്റെ പ്രസ്താവനയാണ് കോൺഗ്രസ് നേതാവിനെ പ്രകോപിപ്പിച്ചത്. തുടർന്നാണ് ഭീകരനെ വെള്ളപൂശുന്ന പരാമർശം നടത്തി നേതാവ് വെട്ടിലായിരിക്കുന്നത്. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കോൺഗ്രസ് വോട്ടു തേടി പാകിസ്താനിലേക്ക് പോവുകയാണോ എന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസ് പരിഹസിച്ചു.”ബിജെപി ഉജ്ജ്വലിനെ സ്ഥാനാർത്ഥിയാക്കിയത് ഭീകരനായ കസബിനെ അപമാനിക്കുന്നതിനാണെന്നാണ് കോൺഗ്രസ് പറയുന്നത്. മുബൈ ഭീകരാക്രമണത്തിൽ നിരപരാധികളെ കൊന്നൊടുക്കിയ ഒരു ഭീകരനുവേണ്ടിയാണ് അവർ വേവലാതിപ്പെടുന്നത്” അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയ്‌ക്ക് രൂക്ഷമായ ഭാഷയിൽ തന്നെ ഉജ്ജ്വലും മറുപടി നൽകി. മുംബൈ ഭീകരാക്രമണത്തിലെ ഇരകളോടുളള അവഹേളനമാണ് ഇത് . നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകൾ വോട്ടിനുവേണ്ടി കോൺഗ്രസ് എത്രത്തോളം തരം താഴുമെന്നതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ദേശീയതയ്‌ക്ക് മുകളിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം സ്ഥാപിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. പാകിസ്താൻ കോൺഗ്രസിനും രാഹുലിനും വേണ്ടി പ്രാർത്ഥിക്കുന്നതിൽ അതിശയിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: CongressBJPajmal kasab26/11 Mumbai Terrorist AttackUjjwal Nikam
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies