'സ്വയം സംരക്ഷിക്കുക'; ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷയിലെ ചതിക്കുഴികൾക്കെതിരെ ക്യാമ്പെയ്‌നുമായി ഒഇടി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

‘സ്വയം സംരക്ഷിക്കുക’; ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷയിലെ ചതിക്കുഴികൾക്കെതിരെ ക്യാമ്പെയ്‌നുമായി ഒഇടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 12:08 am IST
FacebookTwitterWhatsAppTelegram

ഓരോ വർഷവും ലോകമൊട്ടാകെ ദശലക്ഷക്കണക്കിന് ആളുകളാണ് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷകളിൽ പങ്കെടുക്കുന്നത്. ഈയിടെ ഈ സംഖ്യ വളരെയധികം ഉയർന്നു. ആഗോള തലത്തിൽ ആരോഗ്യ പ്രവർത്തകരുടെ ക്ഷാമമാണ് ഇതിന് കാരണം.

ഭാഷാ പ്രാവീണ്യം അളക്കുന്നതിനും അപ്പുറമാണ് ഈ പരീക്ഷകൾ. കരിയറിൽ മുന്നോട്ടു പോകുന്നതിനുള്ള വാതിൽപ്പടിയും രാജ്യാന്തര അവസരങ്ങളും വ്യക്തിപരമായ വളർച്ചയ്‌ക്കും നേടുന്നതിനുളള മാർഗമായും ഇതിനെ കാണുന്നുണ്ട്. എന്നാൽ ഈ രംഗവും തട്ടിപ്പുകാരുടെയും വഞ്ചകരുടെയും വിഹാര കേന്ദ്രമായി.

തട്ടിപ്പുകൾ സമയവും വിഭവ നഷ്ടവും മാത്രമല്ല ഉണ്ടാക്കുന്നത്, കഷ്ടപ്പെട്ട് പഠിച്ച് നേടിയ മെഡിക്കൽ ബിരുദങ്ങളുടെ വിശ്യാസ്യതയ്‌ക്കു പോലും ഭീഷണിയാകുന്നു. ഇത്തരം തട്ടിപ്പുകൾ തടയുന്നതിനും പരീക്ഷയുടെ അന്തസ് ഉറപ്പു വരുത്തുന്നതിനുമായി പ്രചാരണം ആരംഭിച്ചിരിക്കുകയാണ് ഒഇടി.

ആരോഗ്യ പ്രവർത്തകരുടെ ഇംഗ്ലീഷ് പ്രാവിണ്യം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആഗോള തലത്തിൽ മുന്നിൽ നിൽക്കുന്നതാണ് ഒഇടി. ഇംഗ്ലീഷ് പ്രാവിണ്യം അളക്കുക മാത്രമല്ല, പരീക്ഷാ നടത്തിപ്പിന്റെ അന്തസ് സംരക്ഷിക്കുകയും സർട്ടിഫിക്കറ്റ് നൽകുന്ന എല്ലാ ആരോഗ്യ പ്രവർത്തകരും സത്യസന്ധമായും കഠിന പ്രയത്നം കൊണ്ടും യോഗ്യത നേടിയവരാണെന്ന് ഒഇടി ഉറപ്പു വരുത്തുകയും ചെയ്യുന്നു.

സോഷ്യൽ മീഡിയ, മെസേജിങ് ആപ്പുകൾ, ഇമെയിലുകൾ തുടങ്ങിയവയിൽ പരസ്യം ചെയ്ത് ഇന്ത്യയിലും തട്ടിപ്പുകളുടെ എണ്ണം വർധിച്ചിട്ടുള്ളതായി ഒഇടി വിലയിരുത്തുന്നു. പരീക്ഷ എഴുതുന്നവർക്ക് അനധികൃത പരീക്ഷാ മെറ്റീരിയൽസ്, ടിപ്പുകൾ, ടെസ്റ്റ് നടത്തിപ്പുകാരുടെ ട്രിക്കുകൾ തുടങ്ങിയവയൊക്കെ ലഭ്യമാക്കിയാണ് ഈ തട്ടിപ്പുകൾ. ഈ ഓഫറുകളെല്ലാം തട്ടിപ്പുകളാണ്. പണം നഷ്ടപ്പെടുന്നത് മാത്രമായിരിക്കും ഫലം.

ഇതു തടയുന്നതിനായി ഒഇടി പ്രാദേശിക അധികൃതരുമായി സഹകരിക്കുന്നുണ്ട്. മികച്ച സുരക്ഷാ പ്രോട്ടോകോളുകൾക്കും തട്ടിപ്പ് വിശകലന സംവിധാനങ്ങൾക്കും വഞ്ചന ഫലപ്രദമായി കണ്ടെത്താൻ കഴിയും. ഓരോ ഒഇടി അധികൃതരും തട്ടിപ്പുകളെ കുറിച്ച് വിശകലനം നടത്തി ഉദ്യോഗാർത്ഥിയുടെ ഭാഷാ പ്രാവീണ്യ ഫലം കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്.

സുരക്ഷ ഒന്നുകൂടി ഉറപ്പു വരുത്താനായി ഒഇടി വിവിധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പേപ്പറുകൾ അതാതു സമയത്ത് മാത്രം ലഭ്യമാക്കുന്നതിന് പല മാർഗങ്ങളും പരീക്ഷിക്കുക, കൂടുതൽ ടെസ്റ്റ് പതിപ്പുകൾ ഉൾപ്പെടുത്തുക, പരീക്ഷാ വേദികളിൽ സുരക്ഷാ പരിശീലനം ശക്തമാക്കുക തുടങ്ങിയവ ഇതിൽ ചിലതാണ്. ”സ്വയം സംരക്ഷിക്കുക” എന്നൊരു ക്യാമ്പെയ്‌നും ഇതോടൊപ്പം നടത്തുന്നുണ്ട്. തട്ടിപ്പു മനസിലാക്കിയും അവ ഒഴിവാക്കിയും ഉദ്യോഗാർത്ഥികളെ ശാക്തീകരിക്കുകയാണ് ലക്ഷ്യം.

ആത്മാർത്ഥമായ തയ്യാറെടുപ്പിനാണ് ഒഇടി പ്രധാന്യം നൽകുന്നത്. പരീക്ഷ എഴുതുന്നവർ തങ്ങളുടെ ഔദ്യോഗിക പഠന ഉപകരണങ്ങളും മോക്ക് ടെസ്റ്റുകളും മാത്രം ഉപയോഗിക്കുക ശരിയായ ആരോഗ്യ സംരക്ഷണ മേഖലകൾ ഉൾപ്പെട്ടതാണ് ഒഇടിയുടെ ടെസ്റ്റ് ഫോർമാറ്റ്. ഇതിലൂടെ ഉദ്യോഗാർത്ഥികളുടെ ഭാഷാ പ്രാവിണ്യം മാത്രമല്ല ആഗോള തലത്തിലെ ആരോഗ്യ സംരക്ഷണ രംഗവുമായി പ്രായോഗിക വിനിമയത്തിനും അവസരം ഒരുക്കുന്നു. അതിനുമപ്പുറം, ഉദ്യോഗാർത്ഥികൾക്ക് പരിചിതമായ സാഹചര്യവും വിഷയങ്ങളുമാണ് കേന്ദ്രീകൃതമായി പരീക്ഷിക്കുന്നത്.

സാധാരണയിൽ നിന്നും വ്യത്യസ്തമായി പൊതുവായ ഇംഗ്ലീഷ് കൂടാതെ മെഡിക്കൽ രംഗത്തെ പരിചിതമല്ലാത്ത വിഷയങ്ങൾ കൂടി പരീക്ഷിക്കുന്നതിൽ ഒഇടി ശ്രദ്ധ ചെലുത്തുന്നു. തട്ടിപ്പിനെ കുറിച്ച് ബോധവാന്മാരായിരിക്കാനും ഇത്തരം തട്ടിപ്പുകളെ ഒഴിവാക്കാൻ നിരന്തരം ജാഗ്രത പുലർത്തണമെന്നും ഒഇടി ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പു നൽകുന്നു. ഇത്തരം പ്രവർത്തനങ്ങളെ കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അത് ഉടൻ ഒഇടിയിൽ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് അവരുടെ പണം, കരിയർ, വിശ്വാസ്യത തുടങ്ങിയവ നഷ്ടപ്പെടുത്തുന്നതിന് അവസരമുണ്ടാക്കരുത്.

”സ്വയം സംരക്ഷിക്കുക” എന്ന ക്യാമ്പെയ്ൻ അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ പരീക്ഷയുടെ അന്തസ് ശക്തമാക്കുകയാണ്. തട്ടിപ്പിന് ഇരയായി ഉദ്യോഗാർത്ഥികൾക്ക് പണവും ആഗോള ആരോഗ്യ മേഖലയിൽ അവരുടെ മുന്നേറ്റവും നഷ്ടപ്പെടാതിരിക്കാനാണ് ഇതിലൂടെ ശ്രദ്ധിക്കുന്നത്. തട്ടിപ്പുകൾ മനസിലാക്കാനും പരീക്ഷയുടെ ആധികാരികത ഉറപ്പുവരുത്താനും ഒഇടി പോർട്ടൽ സഹായിക്കും.

ലേഖനം എഴുതിയത്‌ മാർക്കോ ദെൽഗാഡൊ, ചീഫ് എക്സ്പീരിയൻസ് ഓഫീസർ, ഒഇടി

NB: ലേഖനത്തിൽ പറഞ്ഞിട്ടുളള മുഴുവൻ കാര്യങ്ങളും ലേഖകന്റെ പൂർണ അറിവോടെയും ഉത്തരവാദിത്വത്തോടെയും ഉളളതാണ്.

Tags: മാർക്കോ ദെൽഗാഡൊOETEnglish learning course
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies