മുംബൈ: അന്ധേരി സഹാർ ശിവ പാർവ്വതി അയ്യപ്പ ഗണപതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം. ഈ മാസം 28,29 തിയതികളിലാണ് പ്രതിഷ്ഠാദിനം നടക്കുക. പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾ ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ കാവനാട് അമല്ലൂർ രാമൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് നടക്കുന്നത്.
28 ന് പ്രസാദശുദ്ധി, വാസ്തുബലി തുടങ്ങിയ പൂജകളും രണ്ടാംദിവസമായ 29 ന് രാവിലെ ഗണപതിഹോമം, ശുദ്ധികലശ പൂജകൾ, കലശപൂജ തുടങ്ങിയവയും നടക്കും. ഉച്ചയ്ക്ക് 1 ന് അന്നദാനം, വൈകിട്ട് ഭഗവതിസേവ, പുമൂടൽ, ദീപാരാധന എന്നിവയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9321765424