നട്ടുച്ചയ്ക്ക് ചായയോ എന്ന് ചോദിക്കാൻ വരട്ടെ; ചൂടിൽ കൂളാകാൻ ചില മാജിക്കൽ 'ടീ'കൾ; ​ഗുണങ്ങളറിഞ്ഞ് വേനലിൽ ചായ നുണയാം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നട്ടുച്ചയ്‌ക്ക് ചായയോ എന്ന് ചോദിക്കാൻ വരട്ടെ; ചൂടിൽ കൂളാകാൻ ചില മാജിക്കൽ ‘ടീ’കൾ; ​ഗുണങ്ങളറിഞ്ഞ് വേനലിൽ ചായ നുണയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 11:56 am IST
FacebookTwitterWhatsAppTelegram

വേനൽ‌ക്കാലത്ത് ചായ കുടിക്കാൻ പാടില്ലെന്നാണ് പൊതുവേ പറയുന്നത്. എന്നാൽ ചൂടിൽ ‌കൂളാക്കുന്ന ചില ചായകളുമുണ്ട്. ഈ ചായകൾ ചൂടിൽ നിന്ന് ആശ്വാസം നൽകും, ശരീര താപനില കുറയ്‌ക്കും. ആദ്യം വൈരുധ്യം തോന്നിയാലും ശരീരത്തെ തണുപ്പിക്കുന്ന ചായകളും ഉണ്ടെന്നതാണ് വസ്തുത. അത്തരം ചില ചായകളെ പരിചയപ്പെടാം…

ചെമ്പരത്തി ചായ

നിറയെ ​ഗുണങ്ങളുള്ള ചായയാണ് ചെമ്പരത്തി ചായ. പതിവായി കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്‌ക്കാനും ശരീരഭാരം കുറയ്‌ക്കുന്നതിനും താപനില കുറയുന്നതിനും സഹായിക്കും. ചൂടോടെയും തണുപ്പിച്ചും ചെമ്പരത്തി ചായ കുടിക്കാവുന്നതാണ്. സബ്ദാരിഫ എന്ന ഇനത്തിൽപ്പെട്ട ചെമ്പരത്തി ചെടിയിലെ പൂക്കളാണ് സാധാരണയായി ചായ് ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്നത്. ചെമ്പരത്തി പൂക്കൾ ഉണങ്ങിയെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ചാണ് ഈ ഔഷധ ചായ തയ്യാറാക്കുന്നത്.

​ഗുണങ്ങൾ

  • ഫ്രീ റാഡിക്കലുകളുടെയും ആൻ്റി -ഓക്സിഡന്റുകളുടെയും കലവറ‌യായതിനാൽ രോ​ഗങ്ങളിൽ നിന്ന് ചെറുത്തു നിൽക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
  • രക്തസമ്മർ‌ദ്ദവും രക്തത്തിലെ കൊഴുപ്പും കുറയ്‌ക്കാൻ സഹായിക്കുന്നു.
  • ശരീരഭാരം കുറയ്‌ക്കുന്നു.
  • കരളിന്റെ ആരോ​ഗ്യത്തിന്

ചെമ്പരത്തി ചായ തയ്യാറാക്കുന്ന വിധം:

ഉണക്കിയ ചെമ്പരത്തി പൂക്കൾ തിളച്ച വെള്ളത്തിലിട്ട് അഞ്ച് മിനിറ്റ് തിളപ്പിക്കുക മാത്രമാണ് വേണ്ടത്. ആവശ്യമെങ്കിൽ മധുരം ചേർക്കാം. രുചിക്കായി കറുവപ്പട്ട, ഇഞ്ചി, നാരങ്ങാനീര് തുടങ്ങിയവയൊക്കെ ചേർക്കാവുന്നതാണ്. ടീ ബാഗുകളിലും ചെമ്പരത്തി ചായ പാക്ക് ലഭ്യമാണ്. ഇവ ചൂടുവെള്ളത്തിൽ കുതിർത്തി വെച്ചാൽ മാത്രം മതി.

തുളസി ചായ

ശരീരത്തിന് ചൂടുനൽകുന്ന സസ്യമാണ് തുളസിയെങ്കിലും മറ്റ് സസ്യങ്ങളുമാ‌യി കൂടിച്ചേരുമ്പോൾ തുളസി മികച്ച ഓപ്ഷനാണ്. പുതിനിയിലയും തുളസിയിലയും ചേർത്ത് ചായ ഉണ്ടാക്കുന്നത് ഉദാഹരണം. ശരീരത്തെ കൂളാക്കാൻ ഐസ്ഡ് തുളസി ചായ സഹായിക്കും.

​ഗുണങ്ങൾ

  • ശരീരത്തെ തണുപ്പിക്കുന്നതിനൊപ്പം സമ്മർദ്ദം കുറയ്‌ക്കാനും തുളസി ചായ സഹായിക്കുന്നു.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ സഹായിക്കും.
  • പല്ലിന്റെയും വായയുടെയും ആരോ​ഗ്യത്തിന്
  • മൗത്ത് ഫ്രഷ്നറായി പ്രവർത്തിച്ച് വായ്നാറ്റം തടയാൻ സഹായിക്കുന്നു

തയ്യാറാക്കുന്ന വിധം

ചായയ്‌ക്ക് വെള്ളം തിളപ്പിക്കുമ്പോൾ തുളസിയില ചേർക്കാം. അല്ലെങ്കിൽ തുളസി ടീ ബാ​ഗ് ഉപയോ​ഗിക്കാം. ചായയിൽ ആവശ്യാനുസരണം ഇഞ്ചി, നാരങ്ങ എന്നിവയും ചേർക്കാവുന്നതാണ്. ചൂടാറുമ്പോൾ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കുടിക്കാവുന്നതാണ്.

ബാർലി ചായ

ചൂടിനെ ചെറുക്കുന്ന മികച്ച ധാന്യമാണ് ബാർലി. ചൂടിനെ അകറ്റുന്നതിനൊപ്പം സമ്മർദ്ദത്തെ പമ്പ ക‌ടത്താനും ബാർലി ചായ ബെസ്റ്റാണ്

​ഗുണങ്ങൾ

  • ആൻ്റി ഓക്സിഡന്റുകളുടെ കലവറയാണ് ബാർലി. രോ​ഗങ്ങളിൽ നിന്ന് സംരക്ഷണമേകാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ബാർലി ചായയ്‌ക്ക് സാധിക്കും.
  • രക്തത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു.
  • ഹൃദയാരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു
  • ഉറക്ക കുറവ് പരിഹരിക്കുന്നു ‌

തയ്യാറാക്കുന്ന വിധം

വറുത്ത് പൊടിച്ച ബാർലിയാണ് ചായ ഉണ്ടാക്കാൻ വേണ്ടത്. തിളിച്ച വെള്ളത്തിൽ 10 മിനിറ്റ് ബാർലി കുതിർത്തുക. ശേഷം അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. നാരങ്ങാ നീരും തേനും ആവശ്യമെങ്കിൽ ചേർക്കാം. ബാർലി ടീ ബാ​ഗും വിപണിയിൽ ലഭ്യമാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശത്തോടെ മാത്രം ഇവ ശീലമാക്കുക.

Tags: SUBCooling Teas
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies