റഷ്യയെ നയിക്കുന്നത് 'വിശുദ്ധ കർമ്മം'; അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി അധികാരമേറ്റ് വ്‌ലാഡിമിർ പുടിൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയെ നയിക്കുന്നത് ‘വിശുദ്ധ കർമ്മം’; അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി അധികാരമേറ്റ് വ്‌ലാഡിമിർ പുടിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 06:40 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി അധികാരമേറ്റ് വ്‌ലാഡിമിർ പുടിൻ. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ബഹിഷ്‌കരിച്ച ക്രെംലിനിലെ ചടങ്ങിലാണ് പുടിൻ അധികാരമേറ്റത്.

1999 ൽ തുടങ്ങി ഏകദേശം 25 വർഷമായി പുടിനാണ് റഷ്യയെ നയിക്കുന്നത്. സ്റ്റാലിന് ശേഷം കൂടുതൽ കാലം രാജ്യം ഭരിച്ച ഭരണാധികാരിയാണ്. യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ അന്താരാഷ്‌ട്ര വേദികളിൽ നിരവധി വിമർശനങ്ങൾക്കിരയായ പുടിൻ 2030 വരെ അധികാരത്തിൽ തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റഷ്യയെ നയിക്കുന്നത് വിശുദ്ധ കർമ്മമാണെന്ന് ആയിരുന്നു സത്യപ്രതിജ്ഞയ്‌ക്ക് ശേഷം പുടിന്റെ ആദ്യ പ്രതികരണം. പ്രയാസമേറിയ സമയത്തിന് ശേഷം റഷ്യ കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും പുടിൻ പറഞ്ഞു. മറ്റു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒറ്റക്കെട്ടായി നിൽക്കുന്ന വലിയ രാഷ്‌ട്രമാണ് റഷ്യ. അതുകൊണ്ടു തന്നെ ഒരുമിച്ച് ഈ തടസങ്ങളെ അതിജീവിക്കും, ഒരുമിച്ച് വിജയിക്കും പുടിൻ കൂട്ടിച്ചേർത്തു. ഏത് വെല്ലുവിളിയെയും ഭീഷണിയെയും പ്രതിരോധിക്കാവുന്ന വിധത്തിലേക്ക് റഷ്യയുടെ സംവിധാനം മാറണമെന്നും പുടിൻ പറഞ്ഞു.

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുളള രാജ്യങ്ങൾ റഷ്യയുടെ ക്രൂഡ് ഓയിലിന് ഉൾപ്പെടെ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഇതോടെ ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് റഷ്യയെ കൂടുതൽ ആശ്രയിച്ചു തുടങ്ങുകയായിരുന്നു. അതുകൊണ്ടു തന്നെ പുടിൻ വീണ്ടും അധികാരത്തിലെത്തിയതോടെ റഷ്യയും ഇന്ത്യയുമായുളള ബന്ധം കൂടുതൽ ദൃഢമായി തുടരുമെന്നാണ് വിലയിരുത്തൽ.

Tags: RussiaPresidentPresident Vladimir Putin
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies