പറയാനേറെ ബാക്കിയാക്കി ഓർമ്മകളുടെ സെല്ലുലോയ്ഡിലേക്ക് മറഞ്ഞ് സംഗീത് ശിവൻ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പറയാനേറെ ബാക്കിയാക്കി ഓർമ്മകളുടെ സെല്ലുലോയ്ഡിലേക്ക് മറഞ്ഞ് സംഗീത് ശിവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2024, 12:34 am IST
Facebook
Twitter
WhatsAppTelegram

പറയാനേറെ ബാക്കിയാക്കി ഓർമ്മകളുടെ സെല്ലുലോയ്ഡിലേക്ക് മറഞ്ഞ് മലയാളത്തിന്റെ പ്രിയ സംവിധായകൻ. യോദ്ധയുടെ രണ്ടാം ഭാഗമെന്ന മോഹം വലിയൊരു സ്വപ്നമായി അവശേഷിപ്പിച്ചാണ് സംഗീത് ശിവന്റെ വിയോഗം. എന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകന്റെ വിടവ് മലയാള സിനിമയ്‌ക്ക് ഒരിക്കലും നികത്താനാകില്ല. സംവിധായകൻ എന്ന നിലയിൽ മാത്രമായിരുന്നില്ല ഛായാഗ്രാഹകനായും എഴുത്തുകാരനായും ശോഭിക്കാൻ കഴിഞ്ഞ സംഗീത്, ശിവൻ കുടുംബത്തിലെ പ്രതിഭാശാലിയായിരുന്നു. ആഖ്യാനത്തിലും അവതരണത്തിലും കഥപറച്ചിൽ രീതിയിലും തൻ്റേതായ ശൈലി പ്രകടമാക്കിയ സംഗീതിന്റെ ഓരോ ചിത്രങ്ങളും വ്യത്യസ്ത പുലർത്തുന്നതിൽ വൈമുഖ്യം കാട്ടിയിരുന്നില്ല.

അവയവ മാഫിയയെ തുറന്നു കാട്ടുന്ന  നിർണയവും ലാമമാരുടെ കഥപറഞ്ഞ യോദ്ധയും മലയാളിയുടെ എന്നും പ്രിയപ്പെട്ടതാകുന്നതും കഥപറച്ചിലിലെ ഈ വ്യത്യസ്തത കൊണ്ടാണ്.  ഇന്ത്യൻ സിനിമയിൽ അവയവ തട്ടിപ്പുകളെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നതിന് മുൻപേ ഇത്തരം ഒരു ആശയം തലയിലുദിച്ചതും അത് മലയാളത്തിൽ പിറവി കൊണ്ട ചിത്രമായതും സംഗീത് എന്ന കലാകാരന്റെ പ്രതിഭ വെളിവാക്കുന്നു.

നിർണയത്തിലെ ശസ്ത്രക്രിയാ രംഗങ്ങളിൽ ഡോക്ടർ റോയിയായി അഭിനയിച്ച മോഹൻലാലിന്റെ കൈകളിലേക്കാണ് അദ്ദേഹം ക്യാമറ ഡയറക്ട് ചെയ്യിക്കുന്നത്. അത് മലയാളിക്ക് സമ്മാനിച്ചത് ഇന്നും ഹൃദയത്തിൽ മായാതെ നിൽക്കുന്ന ചില രംഗങ്ങളാണ്. സംഗീത് ശിവൻ ചിത്രങ്ങളിലെ മിഴിവും കൃത്യതയും സിനിമാപ്രേമികൾക്ക് മറക്കാനാവില്ല. യോദ്ധയിലൂടെ റഹ്‌മാനെ മലയാളത്തിന് പരിചയപ്പെടുത്തിയെങ്കിൽ ഡാഡിയിലൂടെ അരവിന്ദ് സ്വാമിയെയും അദ്ദേഹം അവതരിപ്പിച്ചു.

ബോളിവുഡിൽ 8 ചിത്രങ്ങൾ സംവിധാനം ചെയ്തു.  പ്രമുഖ ഫോട്ടോഗ്രഫറും സംവിധായകനുമായ ശിവൻ (ശിവശങ്കരൻ നായരുടെയും) ചന്ദ്രമണിയുടെയും മകനായി 1959 ലായിരുന്നു സംഗീത് ശിവൻ ജനിച്ചത്. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ സഹോദരനാണ്. ആദ്യകാലങ്ങളിൽ അച്ഛന്റെ ഡോക്യുമെന്ററികളിൽ സഹായിയായി ഒപ്പം കൂടിയ സംഗീത് ശിവന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

ലയോള കോളേജ്, എംജി കോളേജ്, മാർ ഇവാനിയോസ് എന്നിവിടങ്ങളിലായി കോളേജ് പഠനം പൂർത്തിയാക്കി. 70-പതുകളുടെ അവസാനത്തോടെ പരസ്യങ്ങളും ഡോക്യമെന്ററികളുമായിരുന്നു ആദ്യം സംവിധാനം ചെയ്തത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ശേഷം യൂണിസെഫിനു വേണ്ടിയും ഫിലിം ഡിവിഷനുവേണ്ടിയും ശ്രദ്ധേയമായ ഡോക്യമെന്ററികൾ ചെയ്തു. തുടർന്ന് അന്ന് ഛായാഗ്രാഹകനായി പ്രശസ്താനാവുന്ന സഹോദരൻ സന്തോഷ് ശിവന്റെ നിർബന്ധത്തിലാണ് സംഗീത് ചലച്ചിത്ര ലോകത്തേക്ക് കടക്കുന്നത്.

രഘുവരൻ നായകനായ ആദ്യ ചിത്രമായ വ്യൂഹത്തിനു മികച്ച പ്രതികരണം ലഭിച്ചു. ആക്ഷൻ രംഗങ്ങൾക്ക് പ്രധാന്യം നൽകിയാണ് എല്ലാ ചിത്രങ്ങളും പുറത്തിറക്കിയത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംഗീത് ശിവൻ അരങ്ങൊഴിയുമ്പോൾ മലയാള സിനിമയ്‌ക്ക് വേറിട്ട ചലച്ചിത്ര കാവ്യങ്ങൾ പകർന്നു നൽകിയ അവിസ്മരണീയ ഏടുകൂടിയാണ് കാലയവനികയിൽ മറയുന്നത്.

Tags: malayalam filmsangeeth sivanFilm directorYodha directorസംവിധായകൻസംഗീത് ശിവൻ
Share
Tweet
SendShare

More News from this section

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ’; ഓപ്പറേഷൻ തൂഫാൻ അവിടെയാണ് വേണ്ടത്,‘കറക്ഷൻ ജയിലെന്നാണ് ബോർഡ്, ഒരാളെയെങ്കിലും തിരുത്തി വിട്ടിട്ടുണ്ടോ?’ സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

Latest News

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies