നഴ്സറി കുട്ടികൾ പോലും കാണിക്കാത്ത നിലവാരം കുറഞ്ഞ പണികളാണ് തിരുവനന്തപുരം മേയർ കാണിക്കുന്നതെന്ന് വിവി രാജേഷ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നഴ്സറി കുട്ടികൾ പോലും കാണിക്കാത്ത നിലവാരം കുറഞ്ഞ പണികളാണ് തിരുവനന്തപുരം മേയർ കാണിക്കുന്നതെന്ന് വിവി രാജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2024, 10:09 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബിജെപി കൗൺസിലർമാർ പ്രസംഗിക്കാൻ വരുമ്പോൾ മൈക്ക് ഓഫ് ചെയ്യുക, അറ്റൻഡൻസ് ബുക്ക് ഒപ്പിടാൻ കൊടുക്കാതിരിക്കുക, ഫയൽ മുക്കുക തുടങ്ങി നഴ്സറി കുട്ടികൾ പോലും കാണിക്കാത്ത തരത്തിലുള്ള നിലവാരം കുറഞ്ഞ പണികളാണ് തിരുവനന്തപുരം മേയർ കാണിക്കുന്നതെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ്. മേയറുടെ ധിക്കാരത്തിനും ഭരണ സ്തംഭനത്തിനുമെതിരെ നഗരസഭയ്‌ക്കു മുന്നിൽ ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മേയറും ഭർത്താവ് എംഎൽഎയും തെരുവിൽ കാണിച്ച അഴിഞ്ഞാട്ടത്തിൽ കെഎസ്ആർടിസി ബസിനുള്ളിലുണ്ടായിരുന്ന ക്യാമറയുടെ മെമ്മറി കാർഡ് മോഷണം പോയി. സർക്കാർ ബസ്സിൽ നിന്നും സിസിടിവിയുടെ മെമ്മറി കാർഡ് മോഷണം നടത്താൻ ഒരു നഗരസഭാ മേയറും ഒരു എംഎൽഎയും ഗൂഡാലോചനയ്‌ക്ക് നേതൃത്വം നൽകിയതിനെ ജനങ്ങൾ ആശങ്കയോടെയാണ് കാണുന്നത്. കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ മെമ്മറി കാർഡ് മോഷണം നടത്തിയതിന്റെയും അതിന്റെ ഗൂഢാലോചനയുടെയും പിന്നിൽ മേയർ ഉൾപ്പടെയുള്ളവരുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. നഗരസഭ കേന്ദ്രീകരിച്ച് നടക്കുന്ന അപകടകരമായ ഈ സംസ്‌കാരത്തെ മുളയിലേ നുള്ളുന്നതിന് വേണ്ടിയാണ് ബിജെപി സമരവുമായി തെരുവിലേക്ക് ഇറങ്ങിയിരിക്കുന്നതെന്നും വിവി രാജേഷ് പറഞ്ഞു.

നഗരസഭാ പരിധിയിലെ സകല ചരാചരങ്ങളും തന്റെ കാൽക്കീഴിലാണെന്ന് കരുതുന്ന വിഡ്ഢിയാണ് തിരുവനന്തപുരം മേയർ എന്ന് അവി.വി.രാജേഷ് പരിഹസിച്ചു. തന്നെ പിന്തുണച്ച് പ്രകടനം നടത്താൻ തയ്യാറാകാത്ത നഗരസഭാ ജീവനക്കാരോടും കരാറുകാരോടും മേയർ പകപോക്കൽ നടപടികൾ സ്വീകരിക്കുകയാണ്. 21 വയസ്സുള്ള ഒരാളെ ഞങ്ങൾ മേയറാക്കി ലോകത്ത് അത്ഭുതം സൃഷ്ടിച്ചിരിക്കുന്നു എന്ന് പറഞ്ഞ് മാർക്സിസ്റ്റ് പാർട്ടിക്ക് വാർത്തയിൽ ഇടം പിടിക്കുന്നതിന് വേണ്ടി കാണിച്ച അവിവേകം ഒരു നാടിനെ അധർമ്മം കൊടികുഞ്ഞി വാഴുന്ന ഇടമാക്കി മാറ്റുകയാണെന്നും വിവി രാജേഷ് ചൂണ്ടിക്കാട്ടി.

ബിജെപി കൗൺസിലർമാരുടെ വാർഡുകളിൽ പല ജോലികൾക്കും അനുമതി നൽകുന്നില്ല.
തിരുവനന്തപുരത്തെ സ്നേഹിക്കുന്ന എല്ലാവരും ഈ ധാർഷ്ഠ്യത്തിനെതിരെ പ്രതികരിക്കണമെന്നും, ഇതിനെതിരെ മുഴുവൻ ജനങ്ങളെയും സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വി.വി രാജേഷ് പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കരമന അജിത്ത് അദ്ധ്യക്ഷനായ യോഗത്തിൽ കോർപ്പറേഷൻ കൗൺസിൽ പാർട്ടി ഉപനേതാവ് തിരുമല അനിൽ, കൗൺസിലർമാരായ പി.അശോക് കുമാർ, മധുസൂദനൻ നായർ തുടങ്ങിയവർ സംസാരിച്ചു.

Tags: VV rajeshMayor Arya RajendranBJP trivandrum
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies