അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകി; ദിവ്യാം​ഗന് ​ഗുരുതര പൊള്ളൽ; സംഭവം പിണറായിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകി; ദിവ്യാം​ഗന് ​ഗുരുതര പൊള്ളൽ; സംഭവം പിണറായിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 11:24 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: അങ്കണവാടിയിൽ നിന്ന് തിളപ്പിച്ച പാൽ നൽകിയ ദിവ്യാം​ഗന് ​ഗുരുതര പൊള്ളലേറ്റതായി പരാതി. ഭക്ഷണവും വെള്ളവും കഴിക്കാൻ സാധിക്കാതെ നാല് ദിവസമായി കോഴിക്കോട് ​​ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മാനസിക വെല്ലുവിളി നേരിടുന്ന, ജന്മനാ സംസാരശേഷി ഇല്ലാത്ത കുഞ്ഞാണ് ചികിത്സയിലുള്ളത്. തിളച്ച പാൽ ചൂടോടെ വായിൽ ഒഴിച്ചു നൽകിയെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. അങ്കണവാടി ജീവനക്കാർക്കെതിരെ കുട്ടിയുടെ ബന്ധുക്കൾ പിണറായി പൊലീസിൽ പരാതി നൽകി.

പൊള്ളലേറ്റ് വായ്‌ക്ക് ചുറ്റും തൊലി നഷ്ടപ്പെട്ട നിലയിലാണ്. പിണറായി 18-ാം വാർഡിലെ കോളാട് അങ്കണവാടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അന്ന് രാവിലെ അമ്മയെ വിളിച്ച് മകനെ അങ്കണവാടിയിൽ കൊണ്ടുവരണമെന്ന് അദ്ധ്യാപിക ആവശ്യപ്പെട്ടെന്ന് ബന്ധുക്കൾ പറഞ്ഞു. കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് അര മണിക്കൂറിന് ശേഷം അമ്മയെ വീണ്ടും ഫോണിൽ വിളിച്ചു. വായ്‌ക്ക് ചുറ്റും പൊള്ളലേറ്റ കുഞ്ഞിനെയാണ് അങ്കണവാടിയിൽ എത്തിയപ്പോൾ കണ്ടതെന്ന് അമ്മ പറയുന്നു. കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ അദ്ധ്യാപികയും ആയയും തയ്യാറായില്ലെന്ന് അമ്മ പറയുന്നു.

പിണറായി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ച കുട്ടിയെ പിറ്റേന്ന് സ്ഥിതി വഷളായതോടെ തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നാണ് കോഴിക്കോട് ​ഗവ. മെഡിക്കൽ കോളേജി ആശുപത്രിയിലേക്ക് മാറ്റിയത്.

Tags: AnganwadiburnHot Milk
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies