‘ ഇനി ഞങ്ങളുടെ മക്കൾക്കെങ്കിലും പഠിക്കാമല്ലോ ‘ : പൗരത്വം നൽകിയതിന് നന്ദി അറിയിച്ച് പാകിസ്താനിൽ നിന്നെത്തിയ അഭയാർത്ഥികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ഇനി ഞങ്ങളുടെ മക്കൾക്കെങ്കിലും പഠിക്കാമല്ലോ ‘ : പൗരത്വം നൽകിയതിന് നന്ദി അറിയിച്ച് പാകിസ്താനിൽ നിന്നെത്തിയ അഭയാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 09:31 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മോദി സർക്കാർ തങ്ങൾക്ക് നൽകിയത് പുതുജന്മം ആണെന്ന് പൗരത്വം ലഭിച്ച അഭയാർത്ഥികൾ . പൗരത്വം ലഭിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണിവർ . കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക് പൗരത്വം നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് രാജ്യതലസ്ഥാനത്ത് അപേക്ഷകർക്ക് രേഖകൾ കൈമാറിയത്.

ഇന്ത്യയിൽ വന്നതിന് ശേഷം ഞങ്ങൾക്ക് ഒരു പുതിയ ജന്മം ലഭിച്ചതായി തോന്നുന്നുവെന്നാണ് പൗരത്വം ലഭിച്ച ഭരത് കുമാർ പറഞ്ഞത് . ‘ ഞങ്ങൾക്ക് പൗരത്വം ലഭിച്ചു ഇതിൽ കൂടുതൽ ഒന്നും സർക്കാരിൽ നിന്ന് ആവശ്യമില്ല.ഞങ്ങൾക്ക് പൗരത്വം ലഭിച്ചതിന് മോദി ജിയോട് വളരെയധികം നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പന്ത്രണ്ട് വർഷമായി ഞങ്ങൾ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. പാകിസ്താനിലെ മതപീഡനത്തിൽ നിന്ന് രക്ഷപ്പെടാനാണ് എന്റെ കുടുംബം ഇന്ത്യയിലെത്തിയത് ‘ – അദ്ദേഹം പറഞ്ഞു.

പാകിസ്താനിലെ സ്ഥിതിഗതികളെക്കുറിച്ച് സംസാരിക്കവെ, പാകിസ്താനിൽ ആളുകൾ എങ്ങനെയുള്ള ജീവിതമാണ് ജീവിക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും ഭരത് കുമാർ പറഞ്ഞു. ‘പാകിസ്താനിൽ വിദ്യാഭ്യാസമില്ല. ഞങ്ങൾ പാകിസ്താനിൽ സ്കൂളിൽ പോയിട്ടില്ല. കുറച്ചെങ്കിലും പഠിക്കുന്നവൻ ഇന്ത്യയിൽ വന്ന് പഠിക്കണം. ‘ ഭരത് കുമാർ പറഞ്ഞു. അദ്ദേഹത്തിൻ്റ കുടുംബം ഡൽഹിയിലെ മജ്‌നു കാ തില പ്രദേശത്താണ് താമസിക്കുന്നത്.

തന്റെ പ്രദേശത്ത് ആകെ അഞ്ച് പേർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതായും നൂറിലധികം പേർ അതിന് അപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. 19 പേരടങ്ങുന്ന തന്റെ കുടുംബം 2013ൽ പാകിസ്താനിലെ സിന്ധിൽ നിന്നാണ് വന്നതെന്ന് മജ്‌നു കാ തില പ്രദേശത്ത് താമസിക്കുന്ന സീതാൽ ദാസ് പറഞ്ഞു . ‘എനിക്ക് വളരെ സന്തോഷമുണ്ട്. ഞങ്ങളുടെ ആഗ്രഹം സർക്കാർ നിറവേറ്റി. ഇനി എനിക്ക് ഇന്ത്യയിൽ മാന്യമായ ജീവിതം നയിക്കാൻ കഴിയും.‘ സീതാൽ ദാസ് പറഞ്ഞു .ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അടുത്ത തെരഞ്ഞെടുപ്പിൽ തീർച്ചയായും വോട്ട് ചെയ്യുമെന്നും സീതാൽ ദാസ് പറഞ്ഞു .

ഇന്ത്യൻ പൗരത്വം ലഭിച്ചതോടെ തന്റെ കുടുംബത്തിന്റെയും കുട്ടികളുടെയും ഭാവി സുരക്ഷിതമാകുമെന്ന് സിന്ധിൽ നിന്നെത്തിയ യശോദ പറഞ്ഞു. ഇനി തങ്ങളുടെ മക്കൾക്കെങ്കിലും പഠിക്കാനാവും എന്ന സന്തോഷവും ഇവർ പങ്ക് വയ്‌ക്കുന്നു.

Tags: CAAPakistan
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies