19-ാം വയസിൽ അയൽക്കാരൻ 'സൈക്കോ' തട്ടികൊണ്ടുപോയി തടവിലാക്കി; 26 വർഷം നരകയാതന; 45-കാരനെ കണ്ടെത്തി പൊലീസ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

19-ാം വയസിൽ അയൽക്കാരൻ ‘സൈക്കോ’ തട്ടികൊണ്ടുപോയി തടവിലാക്കി; 26 വർഷം നരകയാതന; 45-കാരനെ കണ്ടെത്തി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 05:13 pm IST
Facebook
Twitter
WhatsAppTelegram

അവിശ്വസനീയമായ ഒരു കുറ്റകൃത്യത്തിന്റെ കഥയാണ് ഇപ്പോൾ അൾജീരിയയിൽ നിന്ന് പുറത്തുവരുന്നത്. ഒമർ ബിൻ ഒമ്രാൻ എന്ന 19-കാരനെ വർഷങ്ങൾക്ക് മുൻപ് കാണാതായിരുന്നു. മകനെ കണ്ടുകിട്ടുമെന്ന പ്രതീക്ഷയിൽ ഒരമ്മ കാലങ്ങളോളം പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി. ഒടുവിൽ 2013ൽ ആ അമ്മ മരിച്ചു. എന്നെങ്കിലും തന്റെ മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ജീവിച്ചിരുന്ന അവർ, മകനെ ഒരുനോക്ക് കാണണമെന്ന ആ​ഗ്രഹം ബാക്കിയാക്കിയാണ് അന്ത്യശ്വാസം വലിച്ചത്. വർഷങ്ങളോളം ഒമ്രാന് വേണ്ടി നടത്തിയ തിരച്ചിൽ ഇപ്പോൾ പര്യവസാനിച്ചിരിക്കുകയാണ്. കാരണം അയൽക്കാരന്റെ വീട്ടിൽ നിന്നും ഒമ്രാനെ കണ്ടെത്തി!

ഒമ്രാനെ കാണാതാകുമ്പോൾ അവന് 19 വയസ് മാത്രമാണുണ്ടായിരുന്നത്. വൊക്കേഷണൽ സ്കൂളിൽ പോകാൻ വീട്ടിൽ നിന്നിറങ്ങിയ ഒമ്രാനെ പെട്ടെന്നൊരു ദിവസം കാണാതാവുകയായിരുന്നു. 26 വർഷങ്ങൾ പിന്നിട്ടു. ഒമ്രാന് ഇന്ന് 45 വയസ്. അയൽക്കാരന്റെ ക്രൂരതയ്‌ക്ക് ഇരയായ ഒമ്രാന് നഷ്ടപ്പെട്ടത് കേവലം 26 വർഷം മാത്രമായിരുന്നില്ല. തന്റെ മനുഷ്യായുസിലെ ഏറ്റവും മനോഹരമായ കാലഘട്ടം കൂടിയായിരുന്നു.

അൾജീരിയയിലെ ഡിജേൽഫ സംസ്ഥാനത്തായിരുന്നു ഞെട്ടിപ്പിക്കുന്ന ക്രൂരത നടന്നത്. ആടുകളുടെ ഫാം നടത്തുന്ന അയൽക്കാരന്റെ തടവുകാരനായിരുന്നു 26 വർഷം ഒമ്രാൻ. വൈക്കോൽ മേഞ്ഞ ഒരു കൂരയ്‌ക്കുള്ളിൽ അവൻ രണ്ടര ദശാബ്ദക്കാലം കഴിഞ്ഞു. ചെറിയ ജനൽ അഴികളിലൂടെ ഒമ്രാൻ തന്റെ വീട്ടിലേക്ക് നോക്കുമായിരുന്നു. അമ്മയും സഹോദരങ്ങളും വേദനയോടെ നടക്കുന്ന കാഴ്ചയും അവൻ കണ്ടു. ഒന്ന് ഒച്ചവയ്‌ക്കാൻ പോലുമാകാതെ അവൻ 26 വർഷം കഴിഞ്ഞു. ഒടുവിൽ ഒമ്രാനെ കണ്ടെത്തുമ്പോൾ താടിയും മുടിയും നീട്ടി വളർത്തി, കട്ടിക്കുപ്പായങ്ങൾ ധരിച്ച്, തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു അവൻ. മുൻ സർക്കാർ ജീവനക്കാരനും 61-കാരനുമായ പ്രതി പൊലീസിനെ കണ്ടതും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി.

യഥാർത്ഥത്തിൽ പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത് പ്രതിയുടെ സഹോദരൻ തന്നെയായിരുന്നു. ഒമ്രാനെ തടവിൽ വച്ചിരിക്കുന്നുവെന്ന സംശയം പ്രതിയുടെ സഹോദരനായിരുന്നു ആദ്യം പങ്കുവച്ചത്. ഇതേ തുടർന്ന് അൾജീരിയയിലെ ക്രമസമാധാന ചുമതലയുള്ള അന്വേഷണ ഏജൻസിയായ നാഷണൽ ജെൻഡർമേരീ ഒമ്രാന്റെ മിസ്സിം​ഗ് കേസ് വീണ്ടും പുനരന്വേഷിക്കാൻ തീരുമാനിച്ചു. സംശയത്തിന്റെ നിഴലിലായിരുന്ന അയൽക്കാരന്റെ വീട്ടിലും പരിസര പ്രദേശത്തും റെയ്ഡ് നടത്തി. ഒടുവിലാണ് ഒമ്രാനെയും തടവിൽ വച്ച 61കാരനെയും കണ്ടെത്തിയത്.

19-കാരനെ കാണാതായ ആദ്യ ഒരുമാസം അവനുമായി ഏറെ ചങ്ങാത്തത്തിലായിരുന്ന വളർത്തുനായ അയൽക്കാരന്റെ വീടിന് പരിസരത്ത് എപ്പോഴും ചുറ്റിപ്പറ്റി നിൽക്കുമായിരുന്ന കാഴ്ച കുടുംബം ഓർത്തു. ഇതിന് പിന്നാലെ നായയെ ചത്ത നിലയിൽ കണ്ടെത്തി. ആരോ വിഷം കൊടുത്ത് കൊന്നതാണെന്നും വീട്ടുകാർക്ക് മനസിലായിരുന്നു. ഒരുപക്ഷെ ഒമ്രാന്റെ വളർത്തുനായ ഒരു ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ പ്രതി തന്നെയാകാം അതിന് പിന്നിലെന്ന് കരുതുന്നു. നിലവിൽ അറസ്റ്റിലായ പ്രതിയെ കോടതിക്ക് മുന്നിൽ ഹാജരാക്കിയിരിക്കുകയാണ്. മാനസികവും ശാരീരികവുമായ ആരോ​ഗ്യവും നഷ്ടപ്പെട്ട ഒമ്രാനെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Tags: algeriaTeenabduct
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies