'വോട്ട് മോഷണം' ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2026, 07:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ ഒപ്പിട്ട തുറന്ന കത്ത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍, ജുഡീഷ്യറി തുടങ്ങിയ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് തെളിവില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ജനാധിപത്യത്തിലുള്ള വിശ്വാസം ദുര്‍ബലപ്പെടുത്തുമെന്ന് കത്തില്‍ പറയുന്നു. മുന്‍ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് കത്തില്‍ ഒപ്പുവെച്ചത്. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ മൗനം പാലിക്കുന്നത് നിഷ്പക്ഷ നിലപാടല്ലെന്നും ഭരണഘടനാ സ്ഥാപനങ്ങള്‍ നിരന്തര ആക്രമണം നേരിടുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സ്ഥാപനങ്ങളെ വിമര്‍ശിക്കുന്നത് ജനാധിപത്യപരമായ അവകാശമാണെങ്കിലും അവയെ അപകീര്‍ത്തിപ്പെടുത്തുന്നത് അതിന്റെ പരിധിയില്‍ വരില്ലെന്നാണ് മുന്‍ ജഡ്ജിമാരുടെ നിലപാട്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരെ വ്യക്തമായ തെളിവുകളില്ലാതെ ‘കള്ളന്മാര്‍’, ‘സ്വാധീനിക്കപ്പെട്ടവര്‍’ തുടങ്ങിയ രീതിയില്‍ വിശേഷിപ്പിക്കുന്നത് ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്നും കത്തില്‍ പറയുന്നു. ‘വോട്ട് മോഷണം’ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അവയ്‌ക്ക് പിന്തുണ നല്‍കുന്ന തെളിവുകളുമായി നിയമപരമായ മാര്‍ഗങ്ങളിലൂടെ മുന്നോട്ടുപോകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് സംബന്ധമായ പരാതികള്‍ ഭരണഘടനാപരവും നിയമപരവുമായ സംവിധാനങ്ങളിലൂടെ പരിഹരിക്കണമെന്നും മുന്‍ ജഡ്ജിമാര്‍ വ്യക്തമാക്കി.

വോട്ടര്‍പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനായി നിയമപരമായി നടത്തിവരുന്ന നടപടിയാണ് പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുനഃപരിശോധന അഥവാ എസ്‌ഐആര്‍ എന്നാണ് കത്തില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് നടപടികളെ തന്നെ അസാധുവാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സാമൂഹിക അസ്ഥിരതയ്‌ക്ക് വഴിവെക്കാമെന്നും മുന്‍ ജഡ്ജിമാര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനും എസ്‌ഐആര്‍ നടപടിക്കുമെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് 42 മുന്‍ ജഡ്ജിമാരുടെ തുറന്ന കത്ത് പുറത്തുവന്നത്.

Tags: 42 former Judgeswrite an open letterwarn against attemptsundermine Election Commission
Share
Tweet
SendShare

More News from this section

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

Latest News

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies