സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും വൈറലായി ആരാധകർ മറക്കാത്ത ആ പ്രണയജോഡികൾ; 19 വർഷങ്ങൾക്ക് ശേഷം കുടജാദ്രിയിലെ നായകനും നായികയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും വൈറലായി ആരാധകർ മറക്കാത്ത ആ പ്രണയജോഡികൾ; 19 വർഷങ്ങൾക്ക് ശേഷം കുടജാദ്രിയിലെ നായകനും നായികയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 07:07 pm IST
FacebookTwitterWhatsAppTelegram

ആൽബം ഗാനങ്ങൾ എന്ന് പറയുമ്പോൾ മനസിലേക്ക് ഓടി വരുന്ന പാട്ടുകളിലെന്നാണ് ‘കുടജാദ്രിയിൽ’ എന്ന് തുടങ്ങുന്ന ഗാനം. സ്വർണലത ആലപിച്ച ഈ ഗാനത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഒട്ടും പുതുമ ചോരാതെ ഇന്നും ഇത് പ്ലേ ലിസ്റ്റിൽ സൂക്ഷിച്ചിട്ടുളളവർ നിരവധിയാണ്.

മോഹം എന്ന സംഗീത ആൽബത്തിന്റെ ഭാഗമായിരുന്നു കുടജാദ്രിയിൽ എന്ന ആ ഹിറ്റ് ഗാനം. ആലാപന ശൈലി കൊണ്ടും ദൃശ്യമികവ് കൊണ്ടും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. ഈ പാട്ടിനൊപ്പം പ്രേക്ഷകരുടെ മനസിൽ കയറിയ അഭിനേതാക്കളാണ് ജിയാൻ ഇറാനിയും മോനിഷയും. വനത്തിനുള്ളിൽ താമസിക്കുന്ന യുവാവിനോടുള്ള പ്രണയം ചിത്രീകരിക്കുന്ന പാട്ടിൽ ഇരുവരും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. കാട്ടിൽ ചിത്രങ്ങൾ പകർത്താൻ എത്തുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായാണ് മോനിഷ ആൽബത്തിലെത്തിയത്.

എന്നാൽ പാട്ട് വലിയ ഹിറ്റായിട്ടും ഇവരെ കുറിച്ച് പിന്നീട് ഒരു വിവരങ്ങളും ആരാധകർക്ക് അറിയാമായിരുന്നില്ല. അടുത്തിടെ ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിൽ വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ഇരുവരെയും ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് പ്രേക്ഷകർ. അഭിമുഖത്തിന്റെ ഭാഗങ്ങൾ റീലുകളായി സോഷ്യൽ മീഡിയയിൽ വൈറലാണ്.

തന്നെ ഇപ്പോഴും പ്രേക്ഷകർ കാണുമ്പോൾ തിരിച്ചറിയുന്നുണ്ടെന്ന് ജിയാൻ ഇറാനി പറയുന്നു. ഞങ്ങളുടെ ടാർസൻ അല്ലെയെന്നാണ് ചോദിക്കുന്നത്. അവരുടെ ഉളളിലേക്ക് അത്രയ്്ക്ക് അത് സ്വാധീനിച്ചിട്ടുണ്ടെന്നാണ് അതിലൂടെ മനസിലാകുന്നതെന്നും ജിയാൻ പ്രതികരിക്കുന്നു. 18 വയസിലായിരുന്നു ആൽബത്തിൽ അഭിനയിച്ചതെന്ന് മോനിഷ പറഞ്ഞു. അഭിനയിക്കാൻ എത്തിയപ്പോൾ ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്നും മോനിഷ കൂട്ടിച്ചേർത്തു.

നിലവിൽ എറണാകുളം വൈറ്റിലയിലാണ് ജിയാൻ റിയാൻ ഉളളത്. അഭിനയം ഇപ്പോഴും കൈവിടാതെ ഒപ്പം ഉണ്ട്. സിനിമകളിൽ ഉൾപ്പെടെ ചെറിയ വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. എംഎ ബാബാജിയുടെ വരികളായിരുന്നു കുടജാദ്രിയിൽ എന്ന ഗാനം. ജബ്ബാർ കല്ലറയ്‌ക്കലിന്റേതായിരുന്നു സംഗീതം.

Tags: SUBActorsKudajadri
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies