ഡൽഹിയിൽ ആഞ്ഞടിച്ച് ഉഷ്‌ണതരംഗം ; നജഫ്ഗഡിൽ 47.8 ഡിഗ്രി സെൽഷ്യസ് താപനില
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ ആഞ്ഞടിച്ച് ഉഷ്‌ണതരംഗം ; നജഫ്ഗഡിൽ 47.8 ഡിഗ്രി സെൽഷ്യസ് താപനില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2024, 11:01 am IST
FacebookTwitterWhatsAppTelegram

ന്യൂ ഡൽഹി : ഡൽഹിയിൽ ആഞ്ഞടിച്ച് ഉഷ്‌ണതരംഗം. ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനിലയായ 44.4 ഡിഗ്രി സെൽഷ്യസ് ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയത് . അതേസമയം രാജ്യത്തെയും ദേശീയ തലസ്ഥാനത്തെയും ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് നജഫ്ഗഡിലാണ്. 47.8 ഡിഗ്രി സെൽഷ്യസ് ആണ് നജഫ്ഗഡിലെ താപനില. രാജസ്ഥാനിൽ നിന്നുള്ള ചൂട് കാറ്റ് ദേശീയ തലസ്ഥാനത്ത് വീശിയടിക്കുന്നതിനാൽ ഒരാഴ്ചത്തേക്ക് കൂടി ഉഷ്ണതരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

ഡൽഹിയിലെ പ്രധാന കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ പരമാവധി താപനില 44.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കുറഞ്ഞ താപനില 28.2 ഡിഗ്രി സെൽഷ്യസാണ്. ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലും പരമാവധി താപനില 45-47 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഇത് സാധാരണ പരിധിയേക്കാൾ നാല് മുതൽ ആറ് ഡിഗ്രി വരെ കൂടുതലാണ്.

മുംഗേഷ്പൂർ, പിതാംപുര എന്നിവിടങ്ങളിൽ യഥാക്രമം 47.7 ഡിഗ്രി സെൽഷ്യസും 47 ഡിഗ്രി സെൽഷ്യസുമാണ് ഉയർന്ന താപനില. ആയനഗർ, പലം, റിഡ്ജ് എന്നിവിടങ്ങളിൽ യഥാക്രമം 46.4 , 45.1 , 45.9 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനിലയായി രേഖപ്പെടുത്തി.

താർ മരുഭൂമിയുള്ള അയൽ സംസ്‌ഥാനമായ രാജസ്‌ഥാനെക്കാൾ ചൂടാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത് എന്നാണ് ഐഎംഡി പറയുന്നത്. ബിക്കാനീർ (44.6 ഡിഗ്രി സെൽഷ്യസ്), ബാർമർ (45.8 ഡിഗ്രി സെൽഷ്യസ്), ജോധ്പൂർ (45.6 ഡിഗ്രി സെൽഷ്യസ്), കോട്ട (46.2 ഡിഗ്രി സെൽഷ്യസ്), ശ്രീഗംഗാനഗർ (46.7 ഡിഗ്രി സെൽഷ്യസ്) എന്നിവയേക്കാൾ ചൂടാണ് ഡൽഹിയിൽ. ഈ നഗരങ്ങളിലെല്ലാം 44-47 ഡിഗ്രി പരിധിയിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.

അതേസമയം ഉത്തർപ്രദേശിലെ ആഗ്രയിൽ ഏറ്റവും ഉയർന്ന താപനിലയായ 47.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കഠിനമായ ഉഷ്ണ തരംഗത്തെ തുടർന്ന് ഡൽഹി, ഹരിയാന, പഞ്ചാബ്, പടിഞ്ഞാറൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ റെഡ് അലർട്ടും കിഴക്കൻ രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും ഐഎംഡി പ്രഖ്യാപിച്ചിട്ടുണ്ട്.

കിഴക്കൻ ഉത്തർപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മെയ് 22 വരെയും ബീഹാർ, ഗംഗാനദി പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ മെയ് 20 വരെയും ഉഷ്‌ണതരംഗ മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.

Tags: DelhiheatwaveSevere heatwave
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies