അഹമ്മദാബാദ്: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. അഹമ്മദാബാദിലെ കെഡി ഹോസ്പിറ്റലിൽ നടനെ പ്രവേശിപ്പിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച ഉച്ചയോടെയാണ് താരം ആശുപത്രിയിലായത്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിർജലീകരണത്തെ തുടർന്നാണ് ചികിത്സ തേടാൻ എത്തിയതെന്നും താരം ആശുപത്രി വിട്ടതായും ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കാര്യങ്ങളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ താരം പങ്കുവച്ചിട്ടില്ല.
രണ്ട് ദിവസം മുൻപാണ് ഷാരൂഖ് ഖാൻ അഹമ്മദാബാദിൽ എത്തിയത്. കൊൽക്കത്തയും ഹൈദരാബാദും തമ്മിലുള്ള ഐപിഎൽ മത്സരത്തോട് അനുബന്ധിച്ചായിരുന്നു വരവ്. ശേഷം അദ്ദേഹം അഹമ്മദാബാദിലുള്ള നർമദ ഹോട്ടലിൽ താമസിച്ചു. ഇന്ന് രാവിലെ മുതലായിരുന്നു നടന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം മൂലം നിരവധി പേർ ചികിത്സ തേടുന്ന സാഹചര്യമാണ് നിലവിലുള്ളത്.