പത്തനംതിട്ട: യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ. പത്തനംതിട്ട വട്ടക്കാവ് സ്വദേശിനി 22-കാരി ആര്യ കൃഷ്ണയാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് ആശിഷും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പൊലീസെത്തി കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായംതേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക: 1056, 0471-2552056