ആദിയുമില്ല അന്തവുമില്ല; അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രേക്ഷക ശ്രദ്ധ നേടി കൈമിറ; ക്രൈം ത്രില്ലർ ഹ്രസ്വചിത്രവുമായി ഐശ്വര്യ തങ്കച്ചൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആദിയുമില്ല അന്തവുമില്ല; അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ പ്രേക്ഷക ശ്രദ്ധ നേടി കൈമിറ; ക്രൈം ത്രില്ലർ ഹ്രസ്വചിത്രവുമായി ഐശ്വര്യ തങ്കച്ചൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 05:52 pm IST
FacebookTwitterWhatsAppTelegram

അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ വൻ പ്രേക്ഷക പ്രീതി നേടി മലയാള ഹ്രസ്വചിത്രം കൈമിറ. ഹരിപ്പാട് സ്വദേശി ഐശ്വര്യ തങ്കച്ചന്റെ സംവിധാനത്തിൽ പിറന്ന കൈമിറ, ഫ്രാൻസിൽ നടക്കുന്ന കാൻസ് ലോകചലച്ചിത്ര മേളയുടെ ആനുവൽ റിമെംബെർ ദി ഫ്യൂച്ചർ ക്യാറ്റഗറിയിൽ മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടു. 2023/ 2024 വർഷങ്ങളിലെ ഓരോ മാസങ്ങളിലും നടന്ന മത്സരങ്ങളിൽ ഏകദേശം അഞ്ഞൂറോളം അന്താരാഷ്‌ട്ര ചിത്രങ്ങൾ, മേളകളിൽ പങ്കെടുത്തിരുന്നു. ഇതിൽ ഏറ്റവും മികച്ച ചിത്രങ്ങൾക്കാണ് ആനുവൽ ഇവന്റിലേക്ക് മത്സരിക്കാനുള്ള അവസരം ലഭിക്കുന്നത്. ഒക്ടോബർ മാസത്തെ മത്സരത്തിൽ മികച്ച ഇന്ത്യൻ ചലച്ചിത്രമായി കൈമിറ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

‘ആദിയുമില്ല അന്തവുമില്ല’ എന്നാണു കൈമിറ എന്ന വാക്കിനർത്ഥം. മാനസിക സംഘർഷങ്ങളെ ഇതുവരെ കാണാത്ത ഒരു കോണിലൂടെ നോക്കിക്കാണാനണ് ചിത്രം ശ്രമിക്കുന്നത്. ഒരു ബസ് യാത്രയിൽ പരിചയപ്പെട്ട ഒരു വയോധികയുടെ ജീവിതത്തിൽ നിന്നാണ് ഐശ്വര്യയ്‌ക്ക് കൈമിറയുടെ ആശയം ലഭിക്കുന്നത്. ഒറ്റയ്‌ക്ക് കഴിയുന്ന ഒരു വൃദ്ധയുടെ വീട്ടിൽ ഒരു കേസന്വേഷണത്തിന്റെ ഭാഗമായി രണ്ടു പോലീസുകാർ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് കൈമിറയുടെ ഇതിവൃത്തം.

പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിൽ കലാസംവിധാന സഹായിയായി പ്രവർത്തിച്ച ഐശ്വര്യ ഒരു ആർക്കിടെക്ട് ബിരുദധാരിയാണ്. തന്റെ സ്വപ്നവും ലോകവും സിനിമയാണെന്ന് പണ്ടേ ഉത്തമ ബോധ്യമുള്ള ഐശ്വര്യയുടെ ആദ്യ സംരംഭമാണ് കൈമിറ.

കഥ രൂപപെട്ടപ്പോൾ മലൈക്കോട്ടൈ വാലിബനിൽ കൂടെ പ്രവർത്തിച്ച സുഹൃത്തുക്കളോട് പറഞ്ഞു. വാലിബന്റെ ഛായാഗ്രാഹക സഹായി ഭരത് ആർ ശേഖർ അങ്ങനെ കൈമിറയുടെ മുഖ്യ ഛായാഗ്രാഹകനായി. കൊല്ലം സിറ്റിക്കടുത്തുള്ള പെരിനാട് എന്ന കായലോര ഗ്രാമം കൈമിറയുടെ കഥാപാശ്ചാത്തലമായി ഐശ്വര്യ തിരഞ്ഞെടുത്തു. പെരിനാട് സ്വദേശി രത്‌നമ്മയെ തന്നെ പ്രധാന കഥാപാത്രമായി രൂപപ്പെടുത്തിയെടുത്തെന്നും ഐശ്വര്യ പറയുന്നു.

ചെറുതും വലുതുമായി പത്തോളം കഥാപാത്രങ്ങൾ കൈമിറയിലുണ്ട്. രത്‌നമ്മയെ കൂടാതെ പോലീസുകാരായി വേഷമിട്ടത് ശരത് പി.എം, അരുൺ പ്രഭ എന്നിവരും പിന്നീട് ഒരു സ്ത്രി കഥാപാത്രം ചെയ്യിതിരിക്കുന്നത് രാജി തിരുവാതിരയുമാണ്. പതിഞ്ഞ താളത്തിൽ കഥ പറയുന്ന കൈമിറയുടെ എഡിറ്റിംഗ് ആശിഷ് നായർ ആണ് നിർവഹിച്ചിരിക്കുന്നത്. ആദ്യത്തെ ഷോട്ട് മുതൽ ശബ്ദത്തിന് കഥപറച്ചിലിൽ വലിയ പ്രാധാന്യമുള്ള ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ജെസ്വിൻ ഫെലിക്‌സ് നിർവഹിച്ചിരിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടർ നന്ദു ജയ്‌മോൻ, കലാസംവിധാനം ഷിമിന രാജ് എന്നിവരാണ്.

കാൻസ് കൂടാതെ മലേഷ്യയിൽ നടന്ന NITIIN അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ഏറ്റവും മികച്ച ഏഷ്യൻ ഹ്രസ്വചിത്രം, മികച്ച ഛായാഗ്രഹണം എന്നീ പുരസ്‌കാരങ്ങൾ കൈമിറ സ്വന്തമാക്കി. ഇൻഡോ-ഫ്രഞ്ച് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ മികച്ച ഇന്ത്യൻ ഹ്രസ്വചിത്രം, കോളിവുഡ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ മികച്ച ഇന്ത്യൻ ഹ്രസ്വചിത്രം, മദ്രാസ് സ്വതന്ത്ര ചലച്ചിത്രമേളയിൽ മികച്ച ഹ്രസ്വചിത്രം, മികച്ച ഛായാഗ്രഹണം, MITEE ഷോർട് ഫിലിം ഫെസ്റ്റിവലിൽ മികച്ച മൂന്നാമത്തെ ചിത്രം, അങ്ങനെ എണ്ണമറ്റ പുരസ്‌കാരങ്ങൾ ഇതിനോടകം കൈമിറയെ തേടിയെത്തി.

Tags: short filmSUBKaymira
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies