മലേറിയയെ ഇനി പേടിക്കേണ്ട; വാക്സിൻ വികസിപ്പിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ; നിർണായക നേട്ടം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മലേറിയയെ ഇനി പേടിക്കേണ്ട; വാക്സിൻ വികസിപ്പിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ; നിർണായക നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 12:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മലേറിയയെ ചെറുക്കാൻ വാക്സിൻ വികസിപ്പിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) ശാസ്ത്രജ്ഞരാണ് പുത്തൻ കണ്ടുപിടുത്തത്തിന് പിന്നിൽ. മോളിക്യുലാർ മെഡിസിൻ പ്രത്യേക കേന്ദ്രത്തിലെ പ്രൊഫസർമാരായ ഷൈൽജ സിംഗ്, ആനന്ദ് രംഗനാഥൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

ഇവരുടെ ​കണ്ടെത്തലുകൾ സെൽ പ്രസിന്റെ iScience ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാന്നഭോജിയായ മലേറിയ പ്രോഹിബിറ്റിൻ എന്ന പ്രോട്ടീനിനെ ലക്ഷ്യമിടുന്നതിലാണ് ​ഗവേഷണം ശ്രദ്ധ കേന്ദ്രീകരിച്ചത്.

കൊതുക് പരത്തുന്ന സാംക്രമിക ​രോ​ഗമാണ് മലമ്പനി അഥവാ മലേറിയ. പെൺ അനോഫിലിസ് കൊതുകുകൾ വഴി പകരുന്ന രോ​ഗം ഇന്ത്യയിൽ ഉൾപ്പടെ ദശല​ക്ഷ കണക്കിന് ആളുകളുടെ മരണത്തിന് കാരണമായിട്ടുണ്ട്. മലേറിയ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ലോകമൊട്ടാകെ നടക്കുന്നുണ്ടെങ്കിലും മരണസംഖ്യ ഭീകരമായി തുടരുകയാണ്. 2022-ലെ കണക്ക് പ്രകാരം ആഗോളതലത്തിൽ 249 ദശലക്ഷം കേസുകളും 60,800 മരണങ്ങളും സംഭവിച്ചിട്ടുണ്ട്.

ലോകമെമ്പാടുമായി, പ്രതിവർഷം 35 കോടി മുതൽ 50 കോടി വരെ ആളുകൾക്ക് മലമ്പനി ബാധ ഉണ്ടാകുന്നുണ്ട്. 30 ലക്ഷം പേരെങ്കിലും മരിക്കുന്നുമുണ്ട്. കുട്ടികളും ഗർഭിണികളും ആണ് കൂടുതലും മരണപ്പെടുന്നത്. ഇതിനെ ചെറുക്കതുന്നതിനായി വികസിപ്പിച്ച വാക്സിൻ ആ​ഗോള തലത്തിൽ വൻ മാറ്റങ്ങൾക്ക് കാരണമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.

Tags: JNUMalaria Vaccine
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies