7-ാം വയസിൽ തുടങ്ങിയ യാത്ര; 6 ഭൂഖണ്ഡങ്ങളിലേയും കൊടുമുടികൾ കീഴടക്കി കാമ്യ കാർത്തികേയൻ; പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ബാല പുരസ്കാരം നേടിയ മിടുക്കി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

7-ാം വയസിൽ തുടങ്ങിയ യാത്ര; 6 ഭൂഖണ്ഡങ്ങളിലേയും കൊടുമുടികൾ കീഴടക്കി കാമ്യ കാർത്തികേയൻ; പ്രധാനമന്ത്രിയുടെ രാഷ്‌ട്രീയ ബാല പുരസ്കാരം നേടിയ മിടുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 02:57 pm IST
Facebook
Twitter
WhatsAppTelegram

കരുത്തനായ അച്ഛന്റെ കരുത്തുറ്റ മകൾ, ഒറ്റവാക്കിൽ കാമ്യ കാർത്തികേയനെ അങ്ങനെ വിശേഷിപ്പിക്കാം. 8,849 മീറ്റർ നീളമുള്ള എവറസ്റ്റ് കൊടുമുടി നേപ്പാൾ ഭാ​ഗത്ത് നിന്നും കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പർവതാരോഹകയും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പെൺകുട്ടിയുമായിരിക്കുകയാണ് നാവികസേന ഉദ്യോ​ഗസ്ഥൻ സിഡിആർ എസ്. കാർത്തികേയന്റെ മകളായ ഈ 16-കാരി. പിതാവിനൊപ്പമായിരുന്നു കാമ്യയുടെ പർവതാരോഹണം.

ഇതോടെ ഏഴിൽ ആറ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരമുള്ള കൊടുമുടികൾ കീഴടക്കി നേട്ടം കൊയ്തിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. മുംബൈയിലെ നേവി ചിൽഡ്രൻ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ കാമ്യ കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള പ്രയാണം ആരംഭിച്ചത്. മെയ് 20-നാണ് ഏറെ സാഹസികമായ കൊടുമുടി കീഴടക്കിയത്. പാലക്കാട് സ്വദേശിയും മുംബൈ ആസ്ഥാനമായുള്ള നേവൽ കാമൻഡ‍റുമായ എസ്. കാർത്തികേയന്റെയും ചെന്നൈ സ്വദേശിനി ലാവണ്യയുടെയും മകളാണ് കാമ്യ.

നന്നേ ചെറുപ്പത്തിൽ തന്നെ പർവതാരോഹണത്തിൽ ഏറെ തൽപര്യം പ്രകടിപ്പിക്കുന്ന കുട്ടിയാണ് കാമ്യ. 2020-ൽ തെക്കേ അമേരിക്കയിലും ഏഷ്യക്ക് പുറത്തെയും ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് അക്കോൺകാ​ഗ്വ കയറുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായും കാമ്യ മാറിയിരുന്നു.

വർഷങ്ങളായുള്ള തയ്യാറെടുപ്പുകൾക്കും കായിക പരിശീലനത്തിനും ശേഷമാണ് കാമ്യ ഓരോ നേട്ടവും സ്വന്തമാക്കുന്നത്. ദൃഢനിശ്ചയവും കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് കാമ്യയുടെ വിജയത്തിന് പിന്നിലെ രഹസ്യം.

ഏഴാം വയസിലാണ് കാമ്യ ആദ്യമായൊരു കൊടുമുടി കീഴടക്കുന്നത്. 2015-ൽ ഹിമാലയത്തിലെ ചന്ദ്രശില കൊടുമുടി കീഴടക്കിയാണ് കാമ്യ തന്റെ പ്രയാണം ആരംഭിച്ചത്. ഹർ-കി ഡ‍്യൂൺ, കേദാർകാന്ത കൊടുമുടി, രൂപ്കുണ്ഡ് തടാകം എന്നിവ കീഴടക്കി 2016-ലും കാമ്യ റെക്കോർ‌ഡ് സൃഷ്ടിച്ചു. 2017 മേയിൽ , തന്റെ 13-ാം വയസിൽ എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്ക് ട്രെക്കിം​ഗ് നടത്തിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന നേട്ടവും കാമ്യ സ്വന്തമാക്കി.

തുടർന്ന് 2019-ൽ ഹിമാചൽ പ്രദേശിലെ ബ്രിഹു തടാകവും കാമ്യ കീഴടക്കി. 2020-ൽ ദക്ഷിണ അമേരിക്കയിലെ അകൊൻകാ​ഗ്വയും ഈ കൊച്ചുമിടുക്കി കീഴട​ക്കി. ഏഷ്യക്ക് പുറത്തുള്ള ഏറ്റവും വലിയ കൊടുമുടിയാണിത്. 6,962 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

2021-ൽ പ്രധാനമന്ത്രിയുടെ രാഷ്‌ട്രീയ ബാല പുരസ്കാരവും കാമ്യ കാർത്തികേയൻ സ്വന്തമാക്കി. 18 വയസിന് താഴെയുള്ള അസാധാരണമായ നേട്ടങ്ങൾക്കായുള്ള ഇന്ത്യയുടെ പരമോന്നത സിവിലയൻ ബഹുമതിയാണ് മുൻപ് ദേശീയ ശിശു അവാർഡ് എന്നറിയപ്പെടുന്നതാണ് പ്രധാൻ മന്ത്രി രാഷ്‌ട്രീയ ബാല പുരസ്കാരം.

അൻ്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ മാസിഫ് കയറി ‘7 സമ്മിറ്റ് ചലഞ്ച്’ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയാകുകയാണ് കാമ്യയുടെ അടുത്ത വെല്ലുവിളി.

Tags: Kaamya KarthikeyanMountainer
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies