വമ്പനടിക്കാരെ വരുതിയിലാക്കി രാജസ്ഥാൻ്റെ രാജതന്ത്രം; ബൗള‍‍ർമാർ നൽകിയ തുടക്കം ബാറ്റ‌‍‌‍ർമാർ ഏറ്റുപിടിക്കുമോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വമ്പനടിക്കാരെ വരുതിയിലാക്കി രാജസ്ഥാന്റെ രാജതന്ത്രം; ബൗള‍‍ർമാർ നൽകിയ തുടക്കം ബാറ്റ‌‍‌‍ർമാർ ഏറ്റുപിടിക്കുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 09:42 pm IST
Facebook
Twitter
WhatsAppTelegram

ഫൈനൽ ടിക്കറ്റിനുള്ള ഹൈദരാബാദിന്റെ മോഹങ്ങൾക്ക് തടയിട്ട് രാജസ്ഥാൻ. ബൗളർമാർ കളംനിറഞ്ഞ മത്സരത്തിൽ വമ്പനടിക്കാർ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് ഹൈദരാബാദ് നേടിയത്. പവർ ഹിറ്റേഴ്‌സിന്റെ കരുത്തുമായി ഇറങ്ങിയ പാറ്റ് കമ്മിൻസിന്റെയും സംഘത്തിന്റെയും നട്ടെല്ലൂരിയത് ട്രെന്റ് ബോൾട്ടും ആവേശ് ഖാനും ചേർന്നാണ്. ഹെന്റിച്ച് ക്ലാസനാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറർ.

രണ്ടാം ഓവറിന്റെ തുടക്കത്തിൽ തന്നെ അഭിഷേക് ശർമ്മയെ (12) പുറത്താക്കി ട്രെന്റ് പവർ പ്ലേയിലെ തന്റെ ആദ്യ വിക്കറ്റ് വീഴ്‌ത്തി. വൺഡൗണായി എത്തിയ രാഹുൽ ത്രിപാഠി ആർ അശ്വിനെ തലങ്ങും വിലങ്ങും പ്രഹരിച്ചതോടെ രാജസ്ഥാൻ പരുങ്ങി. എന്നാൽ തന്റെ രണ്ടാം ഓവറിൽ ബോൾട്ട് ത്രിപാഠിയുടെയും(37) നാലാമനായി എത്തിയ എയ്ഡൻ മാർക്രത്തിന്റെയും(1) വിക്കറ്റ് വീഴ്‌ത്തി രാജസ്ഥാന് ബ്രേക്ക് ത്രൂ നൽകി.  5 ഫോറും 2 സിക്‌സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ഇതോടെ റൺമല ഉയർത്താമെന്ന ഹൈദരാബാദിന്റെ മോഹങ്ങൾക്ക് വിള്ളൽ വീണു.

പവർ പ്ലേയിൽ 3 വിക്കറ്റ് നഷ്ടത്തിൽ 63 റൺസായിരുന്ന എസ്ആർഎച്ചിന്റെ സ്‌കോർ ബോർഡ് ചലിപ്പിച്ചത് ഹെഡ് -ക്ലാസൻ സഖ്യമാണ്. ഇരുവരും ചേർന്ന് 42 റൺസാണ് ഇന്നിംഗ്‌സിലേക്ക് കൂട്ടിച്ചേർത്തത്. പിന്നാലെ ഹെഡിനെ(34) പുറത്താക്കി സന്ദീപ് ശർമ്മ

ഹെെദരാബാദിനെ ഞെട്ടിച്ചു. ആറാമനായെത്തിയ നീതിഷ് കുമാർ റെഡ്ഡിക്കും(5) പിന്നാലെ എത്തിയ അബ്ദുൾ സമദിനും(0) ക്ലാസന് പിന്തുണ നൽകാനായില്ല. ഇരുവരുടെയും വിക്കറ്റ് വീഴ്‌ത്തിയത് ആവേശ് ഖാനാണ്. ക്ലാസനൊപ്പം ചേർന്ന് ഷഹ്ബാസ് അഹമ്മദ് പൊരുതിയതോടെ ഹൈദരാബാദ് 150 കടന്നു. ഇതിനിടെ അർദ്ധസെഞ്ച്വറി നേടിയ ക്ലാസനെ(50) സന്ദീപ് ശർമ്മ മടക്കി. ഷഹ്ബാസ് അഹമ്മദും(18) ജയ്‌ദേവ് ഉനദ്ഘട്ടുമാണ് (0) എസ്ആർഎച്ച് നിരയിൽ പുറത്തായ മറ്റുതാരങ്ങൾ. 5 റൺസുമായി പാറ്റ് കമ്മിൻസ് പുറത്താകാതെ നിന്നു.

ട്രെന്റ് ബോൾട്ട്, ആവേശ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. സന്ദീപ് ശർമ്മ രണ്ട് വിക്കറ്റും നേടി.

Tags: rajastan royalsSunrisers HyderabadHeinrich Klaasenavesh khanTrent Boult
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies