രണ്ട് പേരെ കാറിടിച്ച് കൊന്ന കോടീശ്വര പുത്രനെ സഹായിച്ച് ഡോക്ടർമാർ; മദ്യപിച്ചില്ലെന്ന റിപ്പോർട്ട് തയ്യാറാക്കാൻ പ്രതിയുടെ രക്തസാമ്പിൾ ചവറ്റുകുട്ടയിലിട്ടു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് പേരെ കാറിടിച്ച് കൊന്ന കോടീശ്വര പുത്രനെ സഹായിച്ച് ഡോക്ടർമാർ; മദ്യപിച്ചില്ലെന്ന റിപ്പോർട്ട് തയ്യാറാക്കാൻ പ്രതിയുടെ രക്തസാമ്പിൾ ചവറ്റുകുട്ടയിലിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2024, 04:16 pm IST
FacebookTwitterWhatsAppTelegram

മുംബൈ: പൂനെയിൽ 17-കാരൻ ഓടിച്ച ആഡംബര കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട കേസിൽ പ്രതിയെ രക്ഷപ്പെടുത്താൻ ​ഗൂഢാലോചന നടന്നതായി കണ്ടെത്തി പൊലീസ്. കോടീശ്വരപുത്രനായ പ്രതി മദ്യപിച്ചിട്ടില്ലെന്ന് വരുത്തിതീർക്കാൻ രക്തസാമ്പിളിൽ കൃത്രിമം നടത്തിയതായി പൊലീസ് കണ്ടെത്തി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച പൂനെ സസൂൺ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസറും ഫൊറൻസിക് വിഭാഗം മേധാവിയും അറസ്റ്റിലായതായി സിറ്റി പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ അറിയിച്ചു.

അലക്ഷ്യമായി വാഹനമോടിച്ച് രണ്ട് പേരെ കൊന്നതിന് പിന്നാലെ 17-കാരനെ ആശുപത്രിയെത്തിച്ച് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാ​ഗമായി പ്രതിയുടെ രക്തസാമ്പിളുകൾ എടുത്തു. പ്രതി മദ്യപിച്ച കാര്യം ശാസ്ത്രീയമായി തെളിയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന തെളിവായിരുന്നു അത്. എന്നാൽ രണ്ട് ഡോക്ടർമാർ ചേർന്ന് പ്രതിയുടെ രക്തസാമ്പിൾ ചവറ്റുകുട്ടയിലെറിഞ്ഞു. പകരം മറ്റൊരാളുടെ സാമ്പിൾ തൽസ്ഥാനത്ത് വച്ച് പ്രതി മദ്യപിച്ചിട്ടില്ലെന്ന് റിപ്പോർട്ട് നൽകുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

ചീഫ് മെഡിക്കൽ ഓഫീസർ ശ്രീഹരി ഹൽനോറും ഫൊറൻസിക് വിഭാഗം മേധാവി അജയ് തവാരെയും ചേർന്നായിരുന്നു കൃത്രിമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതി മദ്യപിച്ചിട്ടില്ലെന്ന റിപ്പോർട്ട് ലഭിച്ചപ്പോൾ സംശയം തോന്നി മറ്റൊരു ആശുപത്രിയിൽ രക്തസാമ്പിളിന്റെ ഡിഎൻഎ പരിശോധന നടത്തിയപ്പോഴാണ് കൃത്രിമം നടന്നതായി പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത്. രക്തസാമ്പിളിൽ കൃത്രിമം നടത്തുന്നതിന് പ്രതിയുടെ പിതാവ് ഡോക്ടർമാർക്ക് കൈക്കൂലി നൽകിയിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

അറസ്റ്റിലായ ഡോക്ടർമാർക്കെതിരെ ക്രിമിനൽ ​ഗൂഢാലനോചന, തെളിവ് നശിപ്പിക്കൽ, കൃത്രിമം കാണിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടീശ്വര പുത്രനായ 17-കാരൻ ഓടിച്ച പോർഷെ കാറിടിച്ച് ടെക്കികളായ ദമ്പതിമാരായിരുന്നു കൊല്ലപ്പെട്ടത്. തുടർന്ന് കാറിന്റെ ഉടമയായ പിതാവിനെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. പൂനെയിലെ കല്യാണി ന​ഗറിലായിരുന്നു ദാരുണമായ സംഭവം നടന്നത്.

Tags: puneDOCTORporschePune crashblood sample
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies