യുവതിയെ ഭീഷണിപ്പെടുത്തി സ്വകാര്യ ഭാഗം പ്രദർശിപ്പിച്ച് ആം ആദ്മി മന്ത്രി. പഞ്ചാബ് മന്ത്രി ബൽക്കർ സിംഗാണ് വീഡിയോ കോൾ വഴി യുവതിയോട് മോശമായി പെരുമാറിയത്. തൊഴിൽ അന്വേഷിച്ചെത്തിയ യുവതിയോടാണ് മന്ത്രി ലൈംഗികാതിക്രമം കാണിച്ചത്. തൊഴിൽ ലഭിക്കണമെങ്കിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നായിരുന്നു 21 വയസുള്ള പെൺകുട്ടിയോട് മന്ത്രി ആവശ്യപ്പെട്ടത്. വീഡിയോ കോൾ വഴി അശ്ലീലം കാണിക്കുന്ന മന്ത്രിയുടെ വീഡിയോ പുറത്തു വന്നു.
ജോലി ആവശ്യപ്പെട്ട് ബൽക്കർ സിംഗിന്റെ അരികിൽ എത്തിയതായിരുന്നു യുവതി. എന്നാൽ പെൺകുട്ടിയുടെ നമ്പർ വാങ്ങി വീഡിയോ കോൾ ചെയ്യാൻ മന്ത്രി ആവശ്യപ്പെട്ടു. നിർബന്ധിച്ച് വീഡിയോ കോൾ ചെയ്തതിന് ശേഷം പെൺകുട്ടിയെ തന്റെ സ്വകാര്യ ഭാഗങ്ങൾ മന്ത്രി കാണിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. പെൺകുട്ടിയോട് വസ്ത്രമഴിക്കാനും മന്ത്രി ആവശ്യപ്പെടുന്നുണ്ട്.
ബിജെപി നേതാവ് തജീന്ദർ ബഗ്ഗയാണ് ബൽക്കർ സിംഗിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ടത്. യുവതിയോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മന്ത്രി നിരന്തരം നിർബന്ധിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അശ്ലീലമായതിനാലാണ് മുഴുവൻ വീഡിയോയും താൻ പുറത്തു വിടാത്തതെന്നും മന്ത്രി സ്ഥാനത്ത് നിന്നും ബൽക്കർ സിംഗിനെ പുറത്താക്കി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും തജീന്ദർ ബഗ്ഗ പറഞ്ഞു.